മുസ്ലീം വിരുദ്ധമായ ചുമരെഴുത്തിന് ചെറിയ തിരുത്ത്..

ഡബ്ലിന്‍: ഡബ്ലിനില്‍ മുസ്ലീമുകള്‍ക്കെതിരെ മോശം പരാമര്‍ശവുമായി ചുമരെഴുത്ത്. ഇത് മാറ്റി അനുകൂലിച്ചും ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു. വിദ്വേഷകരമായ പ്രചരണങ്ങളെ ദേഷ്യത്തോടെയും  അലോസരത്തോടെയും കണുന്നതിന് പകരം അവയെ രസകരമായി മാറ്റുകയാണ് ഇപ്പോഴത്തെ മറുപടി. എല്ലാ മുസ്ലീമുകളും മോശമാണെന്ന അര്‍ത്ഥത്തില്‍  “All Muslims are scum” എന്ന ചുമരെഴുത്ത് ഡബ്ലിനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

കോര്‍ക്ക് പാര്‍ക്കിന് സമീപമാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്. ബ്രസല്‍സില്‍ തീവ്രവാദ ആക്രമണം  ഉണ്ടായ പശ്ചാതലത്തിലാണിത്. അതേ സമയം “All Muslims are sound” എന്ന നിലയില്‍ മറുപടിയായി  ചുമരെഴുത്ത് മാറ്റുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സംഭവം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് . ഇസ്ലാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലന്‍ഡില്‍ നിന്നുള്ള ഫൈയസല്‍ റിക്ലീഫ് ചുവരെഴുത്തിനെ സ്വാഗം ചെയ്തു.

ഇത്തരത്തില്‍ വിദ്വേഷങ്ങളെ വഴി തിരിച്ച് വിടുകയാണ് വേണ്ടതെന്നും ദേഷ്യം തോന്നേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.   നര്‍മ്മരസമുള്ളവര്‍ ചിരിക്കാനുള്ള വകയാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: