ലീമെറിക്കില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു,അഭിമാനത്തോടെ മലയാളികള്‍

 

ലീമെറിക്ക്: മണ്‍സ്റ്റര്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ നേതൃത്വം ലീമെറിക്കിലെ മലയാളി കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിച്ചു.മലയാളത്തിന്റെ മധുരം എന്നതിനൊപ്പം,സമൂഹത്തിന്റെ അസ്ഥിത്വം തിരിച്ചറിയുന്ന ഇവിടുത്തെ മലയാളികള്‍ തങ്ങളുടേ കുട്ടികളെ മലയാളം പഠിപ്പിക്കു എന്നതിനൊപ്പം അതിന്റെ ആവശ്യകതയും തിരിച്ചറിയുന്നു.

ഏതാണ്ട് 20 ല്‍ അധികം കുട്ടികള്‍ ആദ്യ ക്ലാസില്‍ എത്തിയപ്പോള്‍ അടുത്ത ക്ലാസുമുതല്‍ കുട്ടികളെ പഠിപ്പിക്കാനായി തയ്യാറെടുക്കുന്ന മാതാപിതാക്കള്‍ ഏറെ.ആദ്യമയാണ് ലീമെറിക്കില്‍ മലയാളം പഠിപ്പിക്കുനതിനായി സൗകര്യം ഒരുങ്ങിയത്. കേരളത്തിലെ സംസ്‌കാരം ഭാഷ തുടങ്ങിയവ തങ്ങള്‍ക്കൊപ്പം കുട്ടികളിലും വളരുകയും അതിലൂടെ മികച്ച കേരള സമൂഹത്തെ അയര്‍ലന്‍ഡില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് അസ്സോസിയേഷന്‍ ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 087 662 2524 പ്രദീപ് രാമനാഥന്‍

Share this news

Leave a Reply

%d bloggers like this: