കള്ളപണവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന രേഖകള്‍…അയര്‍ലന്‍ഡിലെ മൂന്നൂറിലേറെ കമ്പനികള്‍ പട്ടികയിലുണ്ടെന്ന് റിപ്പോര്ട്ടുകള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മൂന്നൂറിലേറെ കമ്പനികള്‍ കള്ള പണവുമായിബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളുടെ പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള് . പനാമാ പേപ്പറിന‍്റെ റിപ്പോര്‍ട്ട് രാജ്യത്തിന് പുറത്ത് അക്കൗണ്ടുകളുള്ള ലോകത്തിലെ പ്രമുഖ രാഷ്ട്രീയകാരുടെയും സെലിബ്രിറ്റികളുടെയും കായിക താരങ്ങളുടെയും എല്ലാം കള്ളി വെളിച്ചത്താക്കുന്നതാണ്. രേഖകള്‍ ചോര്‍ന്നതിന് കേന്ദ്രമായിപറയപ്പെടുന്ന നിയമ കമ്പനി മോസാക് ഫൊന്സേകാ തെറ്റായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

പുറത്ത് വന്ന രേഖകളില്‍ പേരുള്ള ഒരു പ്രമുഖന്‍ ഐസ് ലാന്‍റിലെ പ്രധാനമന്ത്രിയാണ് എന്നാല്‍ Sigmundur David Gunnlaugsson രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി. പുറത്ത് വന്നിരിക്കുന്നതില്‍ പുതിയതായി ഒരു വിവരവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസ് ലാന്‍ഡിന്‍റെ വിദേശ കാര്യമന്ത്രി ഇന്ത്യയിലേക്കുള്ള യാത്രിയിലാണ് ഇദ്ദേഹവും പ്രധാനമന്ത്രി തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം സിഗ്മണ്ടറിന് അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നിരുന്നു. ഇദ്ദേഹവും ഭാര്യയും ചേര്‍ന്ന് പനാമയിലെ നിയമ സ്ഥാപനത്തിന്‍റെ സഹായത്തോടെ അക്കൗണ്ട് ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ അവിശ്വാസ വോട്ട് ആവശ്യപ്പെടുകുയം പ്രതിഷേധിക്കുകുയം ചെയ്തു.

ഡ്രംകോണ്‍ട്രയിലെ ബോട്ടാണിക് അവന്യൂവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണ് അയര്‍ലന്‍ഡില്‍ നിന്ന് വിവാദത്തില്‍ പെട്ടിരിക്കുന്ന ഒരു കമ്പനി. ഇന്ത്യയും ഫിലിപ്പീന്‍സുമായും അന്തര്‍ദേശീയ ആയുധ ഇടപാടില്‍ ഇവര്‍ക്ക് ബന്ധമുണ്ട്. സെയില്‍സ് ഏജന്‍റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പെഗാസസ് ട്രസ്റ്റ് എന്ന സ്ഥാപനമാണ് മറ്റൊരു പുറത്ത് വന്നിരിക്കുന്ന പേര്. ബോട്ടാണിക്കല്‍ അവന്യൂവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്‍റര്‍ ട്രേഡ് പ്രോജക്ട്കണ്‍സള്‍ടന്‍റ്സ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇവരുടെ പേരും ഉയര്‍ന്നിരിക്കുന്നത്.

ഇന്‍റര്‍ ട്രേഡ് പ്രോജക്ട്സ് കണ്‍സള്‍ട്ടന്‍റ്സിന് 19 വര്‍ഷത്തെ പഴക്കമാണുള്ളത്. ഒരൊറ്റ ഓഹരി ഉടമയും ആണുള്ളത്. ഇറ്റലിയില്‍ നിന്നുള്ള ഫിന്‍മെക്കാനിക്ക എന്ന ആയുധകമ്പനിയുമായി ബന്ധപ്പെട്ടായിരുന്നു ഇന്‍റര്‍ട്രേഡിന്‍റെ പ്രവര്‍ത്തനം. ഇന്‍റര്‍ ട്രേഡിനെ മോസാക് ഫോന്‍സെകായുമായി ബന്ധപ്പിക്കുന്ന ഇടനിലക്കാരായിരുന്നു പെഗാസസ് ട്രസ്റ്റെന്നാണ് പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ വളരെ ചെറിയൊരു പങ്ക് മാത്രമാണ് ഇടപാടില്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്നും അത് കഴിഞ്ഞ് പോയ സംഭവമാണെന്നും വിശദീകരണം നല്‍കിയിട്ടുണ്ട് ഇവര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി മറ്റൊരു ഇടപാടും ഇത്തരത്തില്‍ നടത്തിയിട്ടില്ലെന്നും ഇവര്‍ വിശദീകരിച്ചു. കമ്പനികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള സേവനം നല്‍കാനാണ് തങ്ങള്‍ക്ക് കഴിയൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: