തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ബെന്നി ബെഹനാന്റെ പ്രഖ്യാപനം കേട്ട് ഹൈബി ഈഡന്‍ എം.എല്‍.എ പൊട്ടിക്കരഞ്ഞു

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ബെന്നി ബെഹനാന്റെ പ്രഖ്യാപനം കേട്ട് ഹൈബി ഈഡന്‍ എം.എല്‍.എ പൊട്ടിക്കരഞ്ഞു. ഗ്രൂപ്പ് വ്യത്യാസം മറന്ന് തന്നെ കാണാന്‍ എത്തിയ ഹൈബി പൊട്ടിക്കരഞ്ഞതും ബെന്നി ബെഹനാന്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

തന്നെ മാറ്റാനുള്ള ഹൈക്കമാന്റ് നീക്കം മുന്നില്‍ കണ്ട് മത്സരിക്കാനില്ലെന്ന് ബെന്നി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൈബി അദ്ദേഹത്തെ ഓഫീസില്‍ എത്തി കണ്ടത്. തൃക്കാക്കരയില്‍ എറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ ആയിരുന്നെന്നും പൊതുസമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും ഇതേ അഭിപ്രായമാണുള്ളതെന്നും ഹൈബി പറഞ്ഞു.

ഹൈബിക്ക് പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജയിനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഓഫീസില്‍ എത്തി ബെന്നി ബെഹനാനെ കണ്ടു. അതിനിടെ ബെന്നി ബെഹനാന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പുറത്ത് പ്രകടനം നടത്തുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: