അയര്‍ലന്‍ഡ് മലയാളികള്‍ ആവേശത്തില്‍ ബെന്നി ചേട്ടന്‍ അങ്കമാലിയില്‍ സ്ഥാനാര്‍ത്ഥി

 

അങ്കമാലി: തടസങ്ങള്‍ മാറി അയര്‍ലന്‍ഡിലെ മലയാളികളുടെ സ്വന്തം ബെന്നി ചേട്ടന്‍ അങ്കമാലിയില്‍ ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മാറ്റുരയ്ക്കുന്നു.ഏകദേശം 1 മണിക്കൂര്‍ മുന്‍പാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

2000 ല്‍ അയല്‍ര്‍ലന്‍ഡില്‍ എത്തിയ ബെന്നി ചേട്ടനും കുടുംബവും 12 വര്‍ഷം മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യം ആയിരുന്നു. ആയിരത്തിലധികം മലയാളികള്‍ക്ക് അയര്‍ലന്‍ഡിലേയ്ക്കുള്ള വഴി കാട്ടിയായ അദ്ദേഹം അയര്‍ലന്‍ഡിലെ സീറോമലബാര്‍ സഭയുടെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയായും ആയിരുന്നു.

ആദ്യ കാലങ്ങളില്‍ സഭയുടെ പ്രവര്‍ത്തങ്ങളുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വിവിധ മലയാളി സംഘടനകളുടെ സ്ഥാപനത്തിനും സഹായായി നിന്നു.അയര്‍ലന്‍ഡിലെ പൊതു സമൂഹത്തിന് തികച്ചും സ്വീകാര്യനായ അദ്ദേഹം അങ്കമാലിയിലെ അയര്‍ലന്‍ഡിലെ മിക്ക കുടുംബങ്ങളില്‍ നിന്നും നഴ്‌സുമാരെ അയരലന്‍ഡില്‍ എത്തുന്നതിന് സഹായിച്ചതും ഇദ്ദേഹം ആണ്.

അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന സമയം റോഡ്, ട്രാഫിക് വികസനം, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് മികച്ച പൊതു പ്രവര്‍ത്തകന്‍ എന്ന പേരും അയര്‍ലന്‍ഡ് മലയാളികളുടെ ബെന്നി ചേട്ടന് സ്വന്തം.

ഇപ്പോള്‍ അങ്കമാലിയുടെ രാഷ്ട്ട്രീയ മടിത്തട്ടിലേയ്ക്ക് ജനങ്ങളുടെ അംഗീകാരം തേടുന്ന ബെന്നി മൂഞ്ഞേലി സ്വന്തം നാട്ടുകാരന്‍ എന്നതു കൂടാതെ സ്വന്തം ചേട്ടന്‍ എന്ന ബന്ധം സൂക്ഷിക്കുന്നവരാണ് അയര്‍ലന്‍ഡിലെ മലയാളികള്‍.

ഭാര്യ റീന, മക്കള്‍ ആന്‍, അനീറ്റ, അബ്രഹാം എന്നിവര്‍ക്ക് ഒപ്പം അങ്കമാലിയിലെ അങ്കമാലിയിലെ പൊതു ജീവിതം ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് നേട്ടമാകുമെന്ന് സുഹൃത്തുക്കള്‍ക്ക് ഉറപ്പ്.

Share this news

Leave a Reply

%d bloggers like this: