സ്‌റ്റേജ് ഷോയ്ക്കിടെ രാജവെമ്പാലയുടെ കടിയേറ്റ് ഇന്തോനേഷ്യന്‍ പോപ് ഗായിക മരിച്ചു

 

കരവാംഗ്: ഇന്തോനേഷ്യയില്‍ സംഗീത പരിപാടിക്കിടെ സ്‌റ്റേജ് ഷോയ്ക്കിടെ പാമ്പിന്റെ കടിയേറ്റ് പോപ് ഗായിക മരിച്ചു. ഇന്തോനേഷ്യന്‍ പോപ് ഗായിക ഇമ്ര ബ്ലൂ ആണ് പാമ്പ് കടിയേറ്റ് മരണത്തിന് കീഴടങ്ങിയത്. സ്‌റ്റേജ് ഷോയ്ക്കായി കൊണ്ടു വന്ന പാമ്പുകളിലൊന്നാണ് പരിപാടിക്കിടെ ഇമ്രയുടെ തുടയില്‍ കടിച്ചത്. എന്നാല്‍ പാമ്പ് കടിയേറ്റിട്ടും പാട്ട് നിര്‍ത്താനോ വൈദ്യ സഹായം സ്വീകരിക്കാനോ താരം തയ്യാറായില്ല. നാല്‍പത്തിയഞ്ച് മിനുറ്റോളം പാട്ട് തുടര്‍ന്ന താരം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇരുപത്തിയൊമ്പത് വയസുള്ള ഇമ്രയുടെ സ്‌റ്റേജ് ഷോകളില്‍ പാമ്പുകളും സ്ഥിരം സാന്നിധ്യമായിരുന്നു. സാധാരണയായി പെരുമ്പാമ്പുകളും വിഷമില്ലാത്ത ഇനം പാമ്പുകളുമായിരുന്നു സ്‌റ്റേ ഷോകളിലെ സാന്നിധ്യമെങ്കില്‍ ഇത്തവണ ഇമ്ര രാജവെമ്പാലയുമായാണ് സ്‌റ്റേജിലെത്തിയത്. പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇമ്ര രാജവെമ്പാലയുടെ വാലില്‍ അറിയാതെ ചവിട്ടുകയായിരുന്നു തുടര്‍ന്ന് പാമ്പ് ഇവരുടെ തുടയില്‍ കടിക്കുകയായിരുന്നു.

https://www.youtube.com/watch?v=LeOe41g9xC0

കടിയേറ്റെങ്കിലും പാട്ട് നിര്‍ത്താന്‍ അവര്‍ തയ്യാറായില്ല. കാണികള്‍ക്കും ആദ്യം ഇവര്‍ക്ക് പാമ്പിന്റെ കടിയേറ്റതായി മനസിലായില്ല. എന്നാല്‍ നാല്‍പത്തിയഞ്ച് മിനുറ്റുകള്‍ക്ക് ശേഷം ഇവര്‍ ഛര്‍ദ്ദിക്കുകയായിരുന്നു. വിഷത്തിനെതിരെയുള്ള ആന്റി ബയോട്ടിക് കഴിക്കാനും ഇമ്ര തയ്യാറായില്ല. പിന്നീട് ഇവരെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: