ലൈംഗികത, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ നിയമങ്ങളേക്കാള്‍ മനസാക്ഷിക്കാണ് മുന്‍തൂക്കം നല്‍കണം: മാര്‍പ്പാപ്പ

വത്തിക്കാന്‍: വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ആരെയും എക്കാലത്തേക്കും അകറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പോപ്പ് പറഞ്ഞു. ലൈംഗികത, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ നിയമങ്ങളേക്കാള്‍ മനസാക്ഷിക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും പാപ്പ പറഞ്ഞു. എന്നാല്‍ സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വവര്‍ഗാനുരാഗികള്‍ക്ക് നിര്‍ബന്ധമായും ബഹുമാനം നല്‍കണം. എല്ലാവരെയും ദേവാലയങ്ങളിലേക്ക് അടുപ്പിക്കുകയും സ്‌നേഹം നല്‍കുകയും വേണം. ‘ആനന്ദത്തിന്റെ സ്‌നേഹം’ എന്ന 256 പേജുള്ള പ്രബന്ധത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ആരെയും എക്കാലത്തേക്കും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. കാരണം സുവിശേഷത്തിന്റെ യുക്തിയില്‍ ഇങ്ങനെയില്ല. വിവാഹ മോചിതരായവരെയും പുനര്‍വിവാഹം കഴിച്ചവരെയും കുറിച്ച് മാത്രമല്ല. എല്ലാവരെയും കുറിച്ചാണ് പറയുന്നത്. ഏതുതരം അവസ്ഥയിലൂടെയാണ് സ്വയം കടന്നുപോയതെന്ന് ഓര്‍ക്കണം. സഭയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിവാഹവും കുടുംബജീവിതവും നയിക്കാന്‍ സാധിക്കാത്തവരെ കല്ലെറിയരുതെന്നും പോപ്പ് പറഞ്ഞു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: