നെറ്റ് ഫ്ലിക്സ് നിരക്ക് ഉയര്‍ത്തുന്നു..അടുത്തമാസം മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും

ഡബ്ലിന്‍:  നെറ്റ് ഫ്ലിക്സിന്‍റെ ഏതാനും ഉപഭോക്താക്കള്‍ക്ക്  അടുത്ത മാസം മുതല്‍ രണ്ട് യൂറോ വീതം വില വര്‍ധന വരുന്നു.  അയര്‍ലന്‍ഡില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്  സര്‍വീസിന് ആദ്യം രജിസ്റ്റര്‍ ചെയ്തവരുടെകൂട്ടത്തിലുള്ളവര്‍ക്കാണ് 7.99 യൂറോയില്‍ നിന്ന് മാസവാടക 9.99 യൂറോ ആയി വര്ധിക്കുക.  എച്ച്ഡി സര്‍വീസ് പൂര്‍ണമായി തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലായിരിക്കും  വര്‍ധിപ്പിച്ച നിരക്കില്‍ സേവനം സ്വീകരിക്കേണ്ടി വരിക.

ഒരു സമയത്ത് ഒരു സ്ക്രീനിങ്  എന്ന നിലയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ സര്‍വീസിന് 7.99 യൂറോ മാത്രം മാസം നല്‍കിയാല്‍ മതിയാകും.  ഒക്ടോബര്‍ മുതല്‍ പുതിയ സര്‍വീസ് സ്വീകര്‍ത്താക്കള്‍ക്ക് 9.99 യൂറോ നല്‍കുന്നുണ്ട്.  2014 മേയില്‍ നെറ്റഫ്ലിക്സ് വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് 7.99 യൂറോയില്‍ തന്നെ തുടരുന്നതിന് അനുവദിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തേയ്ക്കായിരുന്ന ഈ നിരക്ക് അന്നുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക്  ബാധകമാക്കിയിരുന്നത്.

ഇത് കൂടാതെ കഴിഞ്ഞ ഒക്ടോബറില്‍ അന്നത്തെ പുതിയ ഉപഭോക്താക്കള്‍ വര്‌ധനപ്രഖ്യാപിച്ചെങ്കിലും  ഒരു വര്‍ഷം നിരക്ക് ബാധകമാക്കാതെ ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ വര്‍ധന ബാധകമാക്കുകയും ആണ് ഉണ്ടായതെന്ന് നെറ്റ് ഫ്ലിക്സ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.രണ്ട് വര്‍ഷത്തേക്കാണ് അടുത്തമാസം മുതല്‍ വര്‍ധിപ്പിക്കുന്ന നിരക്കും ബാധകമാകുക.

നിരക്ക് വര്‍ധിക്കുന്നത് ബാധിക്കുന്നവരെ അക്കാര്യംഅറിയിക്കുന്നുമുണ്ട്. ഈമെയില്‍ വഴി അറിയിപ്പ് കിട്ടുന്നതോടെ സേവനം സ്വീകരിക്കുന്നവര്‍ക്ക് ഏത് പ്ലാന്‍ വേണം തിരഞ്ഞെടുക്കാനെന്ന് ആലോചിക്കാം.

എസ്

Share this news

Leave a Reply

%d bloggers like this: