ജീവനക്കാരില്ല…ഡിസ് എബിലിറ്റി കെയര്‍ സെന്‍റര്‍ അടച്ച് പൂട്ടുന്നു

ഡബ്ലിന്‍: ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി  സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സര്‍വീസ് അടച്ച് പൂട്ടുന്നതിന് നിര്‍ദേശം നല്‍കി. അടച്ച് പൂട്ടുന്ന റസിഡന്‍ഷ്യല്‍ കെയര്‍ സെന്‍ററില്‍ അംഗവൈകല്യമുള്ളവര്‍ക്കാണ് പരിചരണം നല്‍കിയിരുന്നത്. ലൂത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.  പതിനഞ്ച് പേരെ സെന്‍റ് ജോണ്‍ ഓഫ് ഗോഡ് നോര്‍ത്ത് ഈസ്റ്റ്  കേന്ദ്രത്തില്‍ നിന്ന് മാറ്റുകയും ചെയ്തു.  കഴിഞ്ഞ വര‍്ഷം രണ്ടാം പകുതിയില്‍ തന്നെ  അന്തേ വാസികളെ മാറ്റിയിരുന്നു.

മേയ് മാസത്തില്‍ ഹിക്വ നടത്തിയ പരിശോധനയില്‍ പതിമൂന്ന് വിഷയത്തില്‍ നടത്തിപിന് ഉത്തരവാദിത്തപ്പെട്ടവര്‍ മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഡ്രംകാറിലുള്ള സെന്‍ററില്‍ 15 പേരാണ് പരിചരിക്കപ്പെട്ടിരുന്നത്.   എട്ട് മേഖലയില്‍ പരിശോധന നടത്തിയതില്‍ മാനദണ്ഡം പാലിക്കുന്നതില്‍ ഗൗരവമായി പരാജയപ്പെട്ടതായി ഏഴിലും വ്യക്തമാകുകയും ചെയ്തു. മാനേജ്മെന്‍റ് സംവിധാനത്തിന്‍റെ പരാജയവും  നടത്തിപ്പിലെ കുറവും  പുറത്ത് വരികയും ചെയ്തിരുന്നു. ജീവനക്കാരില്ലാത്തത് മൂലം ആരോഗ്യ പരിചരണം ശരിയാം വണ്ണമായിരുന്നില്ല നടന്നിരുന്നത്.

ജീവനക്കാരുടെ മേല്‍നോട്ടത്തിന് ആരുമില്ലാത്തതും അടിയന്തര ഘട്ടങ്ങളില്‍ റിസ്ക് മാനേജ്മെന്‍റിന് സംവിധാനമില്ലാത്തതും ചൂണ്ടികാണിക്കപ്പെട്ടിരുന്നു.   പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സഹായിക്കുന്ന നടപടികളൊന്നും എടുക്കുകയും ഉണ്ടായിട്ടില്ല.  സെന്‍റിന്‍റെ വലിപ്പം ഘടന ഇവയുടെ കാര്യത്തിലൊന്നും പരിഹാര നടപടികളുണ്ടായിട്ടില്ല. മുപ്പതോളം മാനദണ്ഡങ്ങള്‍ തെറ്റിച്ചിട്ടുണ്ടെന്ന് കണ്ടതില്‍ 17 എണ്ണം സെന്‍ററിന്‍റെ ഉത്തരവാദിത്തത്തില്‍ ഉള്ളതും 13 എണ്ണം ചുമതല നല്‍കിയിരിക്കുന്ന ആളുടെ ഉത്തരവാദിത്തത്തില്‍ ഉള്ളതുമാണ്.  ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹിക്വ കേന്ദ്രത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ഇതേ തുടര്‍ന്ന്  അന്തേ വാസികള്‍ക്ക്  ബദല്‍ സംവിധാനം ഒരുക്കി അടച്ച് പൂട്ടലിന് നടപടികളെടുത്ത് തുടങ്ങിയിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: