രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ട് പോയ നൈജീരിയന്‍ പെണ്കുട്ടികളുടെ വീഡിയോ ബൊക്കോ ഹറാം പുറത്തുവിട്ടു

രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ട് പോയ നൈജീരിയന്‍ പെണ്കുട്ടികളുടെ വീഡിയോ ബൊക്കോ ഹറാം പുറത്തുവിട്ടു
അബുജ: രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്കുട്ടികളുടെ വീഡിയോ ഇസ്‌ലാമിക ഭീകരസംഘടനയായ ബൊക്കോ ഹറാം പുറത്തുവിട്ടു. 2014ല്‍ തട്ടിക്കൊണ്ടു പോയ 219 കുട്ടികളില്‍ 15 പേരുടെ ദൃശ്യങളാണ് പുറത്തുവിട്ടത്. പെണ്കുട്ടികളില്‍ കുറച്ചുപേരെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ പ്രധാന തെളിവാണ് ഈ വിഡിയോ.
പുതിയ ദൃശ്യങള്‍ കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു. ഇസ്‌ലാമിക വേഷം ധരിച്ച പെണ്കുട്ടികള്‍ സ്വയം പരിചയപ്പെടുത്തുകയണിതില്‍. പതിനഞ്ച് കുട്ടികളുടെയും മാതാപിതാക്കള്‍ അവരുടെ മക്കളെ തിരിച്ചറിന്‍ഞ്ഞു.
കുട്ടികളെ മതപരിവര്‍ത്തനം ചെയ്തതായി മനസിലാക്കുന്നുവെന്നും ഇവര്‍ വലിയ സമ്മര്‍ദത്തിലല്ലെന്നാണ് ദൃശ്യങളിലെ സൂചനയെന്നും നൈജീരിയന്‍ സര്‍ക്കാര്‍ പ്രതിനിധി പ്രതികരിച്ചു. എന്നാല്‍ ഇവരുടെ മോചനത്തിനുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയണ്. തടവിലുള്ള ഭീകരരെ വിട്ടയച്ചാല്‍ മാത്രമേ പെണ്കുട്ടികളെ മോചിപ്പിക്കൂവെന്ന നിലപാടിലാണ് ബൊക്കോ ഹറാം. ചര്‍ച്ച തുടരുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു.
2014 ഏപ്രില്‍ പതിനാലിനാണ് നൈജീരിയയുടെ വടക്കുകിഴക്കന്‍ ഗ്രാമമായ ചിബോക്കിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിക്കൊണ്ടിരുന്ന 276 വിദ്യാര്‍ഥിനികളെ ഭീകരര്‍ തോക്കുകാട്ടി തട്ടിക്കൊണ്ടുപോയത്. ഇതില്‍ 57 പേര്‍ പിന്നീട് രക്ഷ്‌പ്പെട്ടിരുന്നു.
പുതിയ ദൃശ്യങള്‍ പുറത്തുവന്നതോടെ കുട്ടികളുടെ മതാപിതാക്കള്‍ ഏറെ പ്രതീക്ഷയിലാണ്. ചിബോക്കിലെ സ്‌കൂളില്‍ കുട്ടികളുടെ മോചനത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തി.

Share this news

Leave a Reply

%d bloggers like this: