പനാമ പേപ്പേഴ്‌സ്: സ്‌പെയിന്‍ വ്യവസായ മന്ത്രി രാജിവെച്ചു

മാഡ്രിഡ്: പാനമ പേപ്പേഴ്‌സില്‍ വീണ്ടും രാജി. സ്‌പെയിന്‍ വ്യവസായ മന്ത്രി ജോസ് മാനുവല്‍ സോറിയയാണ് രാജി സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന് പാനമയിലെ കമ്പനികളില്‍ നിക്ഷേപമുള്ളതായി വെളിപ്പെട്ടിരുന്നു. 1992ല്‍ സ്ഥാപിച്ച ഒരു കമ്പനിയില്‍ സോറിയ കള്ളപ്പണം നിക്ഷേപിച്ചതായാണ് കണ്ടെത്തിയത്. ഇതു നിഷേധിച്ചുകൊണ്ട് സോറിയ പത്രസമ്മേളനം വിളിച്ചിരുന്നെങ്കിലും ആരോപണങ്ങള്‍ വീണ്ടും ശക്തമായതോടെയാണ് രാജി സമര്‍പ്പിച്ചത്.

പാനമ പേപ്പേഴ്‌സിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നേരത്തെ ഐസ്്‌ലന്‍ഡ് പ്രധാനമന്ത്രിയും രാജിവച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: