ജപ്പാന്‍ ഭൂകമ്പം: മരണം 22 ആയി

ജപ്പാന്‍ ഭൂകമ്പം: മരണം 22 ആയി
ടോക്കിയോ: ജപ്പാനെ വിറപ്പിച്ച ഭൂകമ്പത്തില്‍ മരണം 22 ആയി. ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 1.25-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ക്യൂഷു മേഖലയിലുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി ബന്ധം പലയിടത്തും തടസപ്പെട്ടു. കെട്ടിട അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച പുലര്‍ച്ചെയും ഭൂകമ്പമുണ്ടായത്.

Share this news

Leave a Reply

%d bloggers like this: