മാര്‍പ്പാപ്പയുടെ കൂടെ പന്ത്രണ്ട് അഭയാര്‍ത്ഥികള്‍ വത്തിക്കാനിലേക്ക്

മാര്‍പ്പാപ്പയുടെ കൂടെ പന്ത്രണ്ട് അഭയാര്‍ത്ഥികള്‍ വത്തിക്കാനിലേക്ക്
ഗ്രീസ് ദ്വീപായ ലെസ്‌ബോസ് സന്ദര്‍ശനത്തിനു ശേഷം തിരിച്ച് വത്തിക്കനിലെക്ക് ഫ്രാന്‍സിസ് പാപ്പായോടൊപ്പം 12 സിറിയന്‍ അഭയാര്‍ത്ഥികള്‍ കൂടി.
അഭയാര്‍ത്ഥികളെ സ്വീകരിക്കനുള്ള മാര്‍പാപ്പായുടെ ആഗ്രഹവും ആഹ്വാനവുമാണ് ആറു കുട്ടികള്‍ അടങൂന്ന മൂന്ന്കു കുടുംബങളെ റോമിലേക്കു സ്വീകരിക്കുന്നതിലൂടെ കാണിച്ചുതരുന്നതെന്ന് വത്തിക്കാനില്‍നിന്നും അറിയിച്ചു.
നമ്മളെല്ലാം അഭയാര്‍ത്ഥികളാണെന്ന സന്ദേശവുമായി ആയിരക്കണക്കിന് അഭയാര്‍ത്ഥികളില്‍ പ്രതീക്ഷയുടെ തിരി തെളിയിചുകൊണ്‍ണ്ട് മാര്‍പാപ്പ ഗ്രീസ് സന്തര്‍ശനം നടത്തി. ജനങള്‍ കണ്ണീരോടെ അദ്ദേഹത്തിന്റെ മുന്‍പില്‍ മുട്ടുകുത്തിയപ്പോള്‍ നിങള്‍ ഒറ്റക്കല്ല എന്ന് ആശ്വസിപ്പിച്ചു. രാജ്യഭ്രഷ്ട്‌രാക്കപ്പെട്ടവരോട് മനുഷ്യത്വം എങ്കിലും കാണിക്കണമെന്ന് ഈ ലൊകത്തോട് അദ്ദേഹം അപേക്ഷിച്ചു.
കോണ്‍സ്റ്റാന്റിനോപ്പിളിലെ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ ആര്‍ച്ച്ബിഷപ് ഇറോനിമോസും ഗ്രീക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ് ഫ്രാന്‍ഗിസ്‌കോഡ് പപ്പാമാനോലിസും ഗ്രീസ് യാത്രയില്‍ പാപ്പായോടൊപ്പം ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: