ഒഡീഷയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ദിയോഗഡ് ജില്ലയില്‍ നാടകസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. ഞായാറാഴ്ച രാത്രിയാണ് സംഭവം. ഭാരതി ഗാനനാട്യ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 38 ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകട കാരണം വ്യക്തമല്ല. 200-250 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും ദിയോഗ്രാഹ് പോലീസ് മേധാവി സാറ ശര്‍മ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അറിയിച്ചു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: