കോഹിന്നൂര്‍ രത്‌നം: കേന്ദ്രം മലക്കം മറിഞ്ഞു,ബ്രിട്ടിഷ് രാജ്ഞിക്ക് നല്‍കിയ സമ്മാനമെന്ന് സര്‍ക്കാര്‍

 

ഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിന് കോഹിന്നൂര്‍ രത്‌നം അവകാശപ്പെടാന്‍ സാധിക്കില്ല എന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതില്‍.

ബ്രീട്ടീഷ് സര്‍ക്കാര്‍ ഇത് മോഷ്ടിച്ചതോ, ബലമായി കൊണ്ടുപോയതോ അല്ല എന്ന് സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജറനല്‍ കോടതിയെ ബോധിപ്പിച്ചതോടെ പുതിയ വിവാദത്തിന് തുടക്കമായി.രത്‌നം അന്നത്തെ പഞ്ചാബ് രാജാവായിരുന്ന മഹാരാജ രഞ്ജിത് സിങ്ങ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സമ്മാനമായി നല്‍കിയതാണന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ബോധിപ്പിച്ചത്.

ഇതോടെ, ഹര്‍ജ്ജിയില്‍ ഉറച്ചു നില്‍ക്കണമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.ഭാവിയില്‍ വീണ്ടും രത്‌നം അവകാശപ്പെടുക ബുദ്ധിമുട്ടാകുമെന്നും കോടതി സര്‍ക്കാരിന്റെ ഓര്‍മ്മിപ്പിച്ചു. അടുത്ത 6 ആഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ആള്‍ ഇന്ത്യാ ഹ്യുമന്‍ റൈറ്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയില്‍ സര്‍ക്കാര്‍ ഭാഗം കേള്‍ക്കുകയായിരുന്നു കോടതി.കോഹിന്നൂറിനൊപ്പം ടിപ്പു സുല്‍ത്താന്റെ മോതിരവും തല്‍വാറും തിരികെ എത്തിക്കണമെന്നും ഹര്‍ജ്ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ രത്‌നങ്ങളില്‍ ഒന്നാണ് വിലമതിക്കാനാവാത്ത കോഹിന്നൂര്‍ രത്‌നം. 1850 ല്‍ നടന്ന ആഗ്ലോ സിക്ക് യുദ്ധത്തെ തുടര്‍ന്നാണ് വിക്‌ടോറിയാ രാജ്ഞിക്ക് ഈ രത്‌നം സമ്മാനമായി ലഭിച്ചത്.പിന്നിടങ്ങോട്ട് പരമ്പതാഗതമായി രത്‌നം ബ്രീട്ടീഷ് കിരീടത്തിന്റെ തിളക്കമായി ധരിച്ചു വന്നു. പ്രകാശത്തിന്റെ പര്‍വ്വതം എന്നാണ് കോഹിന്നൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥം.

Share this news

Leave a Reply

%d bloggers like this: