ഇറാഖില്‍ തടവിലായ ഐറിഷ് യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു…

ഡബ്ലിന്‍: സിറിയയിലേക്ക് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യുന്നതിനായി പോയിരുന്ന ഐറിഷ് സ്വദേശി ജോഷ്വാ മോളി(24)യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കൗണ്ടി ലോയ്സില്‍ നിന്നുള്ള യുവാവാണ് ജോഷ്വ.  കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു  യുവാവ് മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് യാത്ര തിരിച്ചിരുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കുര്‍ദ് സഖ്യത്തിന്‍റെ ഭാഗമായി  പോരാടുകയായിരുന്നു ഇയാള്‍.  ലോയ്സ്-കില്‍ഡയര്‍ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നുള്ള ആളാണ് ഇദ്ദേഹം. സ്കൂള്‍ വിദ്യാഭ്യാസം കില്‍ഡയറിലെ Athyയില്‍ ആണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തുടര്‍ന്ന് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരുകയായിരുന്നുവെന്നാണ് വിവരങ്ങള്‍.  നാല് വര്‍ഷം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു.

സൈനിക നടപടികളുടെ കുറവുണ്ടായതോടെ സേവനം മതിയാക്കുകയും ചെയ്തു.  കഴിഞ്ഞ 18 മാസമായി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കുര്‍ദിഷ് സേനയുടെ ഭാഗമായി യുവാവ് യുദ്ധം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  നൂറ് കണക്കിന് പടിഞ്ഞാറന്‍ രാജ്യക്കാര്‍ കുര്‍ദിഷ് സേനയില്‍ ചേര്‍ന്നിട്ടുണ്ട്.  കുര്‍ദിഷ് അസീറിയന്‍സ് മറ്റ് സൈനിക യൂണിറ്റില്‍ നിന്നുള്ളവര്‍ എന്നിവരെല്ലാം  ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നതിന് പോകുന്നതിന് മുമ്പ് യുവാവ്  കുടുംബത്തോട് തുര്‍ക്കിയിലേക്ക് പോകുകയാണെന്നാണ് വ്യക്തമാക്കിയിരുന്നത്.  യുവാവിന്‍റെ രക്ഷിതാക്കള്‍ നിലവില്‍ ആശങ്കയുണ്ട്. ഇറാഖില്‍ നിന്ന് മോചനം ഉറപ്പ് വരുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.  കുര്‍ദിഷ്സ്ഥാന്‍ റീജണല്‍  സര്‍ക്കാര്‍ വെള്ളിയാഴ്ച്ചയാണ് ഐറിഷ് യുവാവിനെയും രണ്ട് ബ്രിട്ടീഷ്കാരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.  മൂവരും സ്വരാജ്യത്തേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു.

ജോ അകെര്‍മാന്‍, ജാക് ഹോംസ് എന്നിവരാണ് തടവിലുള്ള ബ്രിട്ടീഷ് സ്വദേശികള്‍. സിറിയയില്‍ നിന്ന് അനധികൃതമായി ഇറാഖിലേക്ക് മൂവരും പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കെആര്‍‌ജി ഇറാഖ് സിറിയ അതിര്‍ത്തി അടച്ചിട്ടുണ്ട്.  പിടിയിലുള്ള മൂവരും സിറയിന്‍ ക്രിസ്ത്യന്‍ ഗ്രൂപ്പമായി ചേര്‍ന്ന് കുര്‍ദിഷ് സേനയ്ക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്നും സൂചനയുണ്ട്. മൂവരുടെയും മോചനത്തിനായി ഇരു സര്‍ക്കാരും ശ്രമിക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: