ഇക്വഡോറില്‍ കൊല്ലപ്പെട്ടവരില്‍ ഐറിഷ് കന്യാസ്ത്രീയും…

ഡബ്ലിന്‍:  ഇക്വഡോറിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐറിഷ് കന്യാസ്ത്രീയും. 200 ലേറെ പേരാണ് ശനിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചിരിക്കുന്നത്. ഡെറി സിറ്റിയില്‍ നിന്നുള്ള സിസ്റ്റര്‍ ക്ലെയറാണ് ഇക്വഡോറില്‍ സ്കൂള്‍ ഗിത്താര്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നത്. ഹോം ഓഫ് ദ മദര്‍ എന്ന കന്യാസ്ത്രീ സമൂഹത്തിലെ അംഗമായിരുന്നു ഇവര്‍.

രാജ്യത്തിന്‌റെ ഗ്രാമമേഖലകളില്‍ ഗിത്താര്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ച് വരികയും ചെയ്തിരുന്നു. എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന ക്ലെയര്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഭൂകമ്പത്തില്‍ 260 -ാളം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 2500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ തീവ്രത രേഖപ്പെടുത്തിയിരുന്നത് 7.8 ആണ്.1979ന് ശേഷം ഇക്വഡോറില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.

സിസ്റ്റര്‍ ക്ലെയറിനൊപ്പം പ്രേദശത്തുള്ള പെണ്‍കുട്ടികളും സ്കൂള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. പ്ലേയാ പ്രീയേറ്റയിലെ സ്കൂളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സിസ്റ്റര്‍ ക്ലെയര്‍ തെരേസ ക്രോക്കെറ്റിന്‍റെ കുടുംബത്തിനെ വിദേശ കാര്യമന്ത്രി ചാര്‍ലി ഫ്ലനഗാന്‍ അനുശോചനം അറിയിച്ചുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് ഇക്വഡോറില്‍ 24പ്രൊവിന്‍സുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരത്തോളം സായുധ സൈനികരും 4600 പോലീസുകാരുമാണ് ഭൂകമ്പ പ്രഭവ കേന്ദ്രത്തിന് സമീപത്ത് ദുരാതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചിരിക്കുന്നത്. 40,000 പേര്‍ താമസിക്കുന്ന നഗരം 70 ശതമാനവും നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: