കാര്ബണ്‍ പുറന്തള്ളല്‌ , സിമെന്‌റ് വ്യോമയാന മേഖലകളുടെ പങ്ക് കൂടുന്നു

ഡബ്ലിന്‍: ശുദ്ധമായ വായുവിനുള്ള അയര്‍ലന്‍ഡിന്‍റെ നയത്തിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍.   കഴിഞ്ഞ വര്‍ഷം ഹരിത ഗൃഹ വാതകങ്ങളുടെ  പുറന്തള്ളല്‍ 5.5 ശതമാനം വര്‍ധന പ്രകടമായിരുന്നു.  വൈദ്യുതി ഉത്പാദന രംഗത്ത് നിന്നുള്ള ഹരിത ഗൃഹവാതക പുറന്തള്ളല്‍ 5.3 ശതമാനം വര്‍ധിച്ചപ്പോള്‍ സിമെന്റ് നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള പുറന്തള്ളല്‍ വര്ധിച്ചത് 11 ശതമാനം ആണ്.  ഭക്ഷണ പാനീയമേഖലയില്‍ നിന്ന് 4.6 ശതമാനവും വര്‍ധന പ്രകടമാണ്.

വ്യോമമേഖലയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിച്ചത് 11 ശതമാനമായിരുന്നു.  മണി പോയന്‍റിലുള്ള കല്‍ക്കരി പ്ലാന്‍റില്‍ നിന്നുള്ള പുറന്തള്ളല്‍ 20 ശതമാനം കൂടിയിട്ടുണ്ട്.  അയര്‍ലന്‍ഡിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 2005ല്‍ 22.43 മെട്രിക് ടണ്‍ ആയിരുന്നു. 2013ല്‍ 15.68 മെട്രിക് ടണ്‍  ഹരിതഗൃഹ വാതകങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

16.83 മെട്രിക് ടണ്‍ ആണ് കഴിഞ്ഞ വര്‍ഷം കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളിയിരിക്കുന്നത്. 1990 ലെ ഹരിത ഗൃഹ വാതക പുറന്തള്ളലിന്‍റെ തോതുമായി തട്ടിച്ച് നോക്കിയാല്‍ 80-95 ശതമാനം വരെയും കുറയ്ക്കാമെന്നായിരുന്നു 2015 ഡിസംബറില്‍ അയര്‍ലന്‍ഡ് പ്രതിജ്ഞ ചെയ്തിരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: