മദ്യപിച്ച് വാഹനമോടിച്ച് അപകടം..കുഞ്ഞ് മരിച്ച സംഭവത്തില്‍ യുവാവിന് 5 വര്‍ഷം തടവ്

ഡബ്ലിന്‍:  മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കുഞ്ഞ്  മരിച്ച സംഭവത്തില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ്.   കാബ്രയിലെ ആഷിങ്ടണ്‍ അവന്യൂവില്‍ നിന്നുള്ള  കിയ്റോണ്‍ ലീനിനാണ് തടവ് ലഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ ഒരു ലിറ്ററോളം വോഡ്കയും രണ്ട് ഗ്രാം കൊക്കെയിനും  വാഹനമോടിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്നു.  23 മാസം പ്രായമുള്ള വെനെസാ സിനാക്ക എന്ന കുഞ്ഞാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. രാട്രാ ട്രയാങ്കിളിലാണ്  2015ല്‍ ഏപ്രില്‍ ആറിന് അപകടം നടന്നത്.

കുഞ്ഞിനെ വാഹനമിടിച്ച ശേഷവും വാഹനം നിര്‍ത്താന്‍ യുവാവിന് കഴിഞ്ഞിരുന്നില്ല.  ഏതാനും മീറ്റര്‍ കുഞ്ഞിനെ  വലിച്ചിഴച്ച് കൊണ്ട് പോകുകയായിരുന്നു.  തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ കിയ്റോണ്‍ ഗാര്‍ഡ സ്റ്റേഷനിലെത്തുകയും അപകടം സംഭവിച്ചതായി അറിയിക്കുകയും ചെയ്തു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യേണ്ട പാതയില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് യാത്ര ചെയ്തിരുന്നെന്നും ഗാര്‍ഡയോട് യുവാവ് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ ആറ് ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച്ചയായിരുന്നെന്നും ‍ഡ്രൈവ് ചെയ്യുമ്പോള്‍ തിരക്കുള്ള ദിവസമാണെന്നത് കണക്കിലെടുക്കേണ്ടതായിരുന്നെന്നും കോടതി ചൂണ്ടികാണിച്ചു.

എന്നാല്‍ ലഹരിമൂലം യുവാവ് മറ്റുള്ളവരുടെ സുരക്ഷയെകുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പൂര്‍ണമായും ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇതെന്നും അപകടം ക്ഷണിച്ച് വരുത്തുകയായിരുന്നെന്നും അഭിപ്രായപ്പെടുകയും ചെയ്തു.

എസ്

Share this news

Leave a Reply

%d bloggers like this: