ഇന്റലിലെ കൂട്ടപ്പിരിച്ചുവിടല്‍…അയര്‍ലന്‍ഡില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് ആശങ്ക

ഡബ്ലിന്‍:  ഇന്‍റലിന്‍റെ ഐറിഷ് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 5000 വരുന്ന ജീവനക്കാരാണ് അയര്‍ലന്‍ഡില്‍ ഉള്ളത്.  12000 തൊഴില്‍ വെട്ടികുറയ്ക്കുകയാണെന്ന് ഇന്‍റല്‍ വ്യക്തമാക്കിയിട്ടുണ്ട്.  അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനിയാണ്  ഇന്‍റല്‍. കോര്‍ക്ക്, കില്‍ഡയര്‍, ക്ലെയര്‍ തുടങ്ങിയ സ്ഥലങ്ങളിലായി നൂറ് കണക്കിന്  പേരാണ് ഇന്‍റലില്‍ ജോലി ചെയ്യുന്നത്. 1.4 ബില്യണ്‍ ഡോളര്‍ ചെലവ് ചുരുക്കാനാണ് ഇന്‍റല്‍ ഉദ്ദേശിക്കുന്നതിന്.

പരമ്പരഗാത ബിസ്നസുകളില്‍ നിന്ന് ഇന്‍റല്‍ പിന്‍മാറുകയാണ്.  അയര്‍ലന്‍ഡില്‍ നിന്ന് തൊഴില്‍ പിരിച്ച് വിടല്‍ നത്തുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്പനിയുടെ ഐറിഷ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.  അറുപത് ദിവസത്തിനുള്ളില്‍  തൊഴില്‍ നഷ്ടപ്പെടുന്നവരെ ഇക്കാര്യം അറിയിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.  യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റില്‍  ഇന്‍റലിനെ ഓഹരി 2.6 ശതമാനം ഇടിഞ്ഞിട്ടുണ്ട്.   ഈ വര്‍ഷത്തെ പ്രതീക്ഷിത വരുമാനം കമ്പനി കുറച്ചാണ് കണക്കാക്കിയിരിക്കുന്നത്.

ഒമ്പത് ബില്യണ്‍ യൂറോ ആണ് അയര്‍ലന്‍ഡില്‍ ഇന്‍റല്‍ ഇത് വരെ നിക്ഷേപിച്ചിട്ടുള്ളത്.  കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 3.6 ബില്യണ്‍ യൂറോ നിക്ഷേപിക്കുകയായിരുന്നു.  യൂറോപില്‍ ഇന്‍റലിന്‍റെ ഏറ്റവും വലിയ നിക്ഷേപം അയര്‍ലന്‍ഡിലാണ്.

എസ്

Share this news

Leave a Reply

%d bloggers like this: