ബ്രസല്‍സ് ഭീകരാക്രമണം: ചവേര്‍ വിമാനത്താവളത്തിലെ ജീവനക്കാരനെന്ന് റിപ്പോര്‍ട്ട്

ബ്രസല്‍സ്: ബ്രസല്‍സില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകളില്‍ ഒരാള്‍ വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. നജിം ലാഷ്റോംവി എന്നയാളാണ് ബ്രസല്‍സ് വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്നതെന്ന് വിടിഎം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 2007 മുതല്‍ 2012 വരെയാണ് നജിം വിമാനത്താവളത്തില്‍ ജോലിചെയ്തത്. റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് ഇയാള്‍ ഇവിടെ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നും സ്ഥിരികരണമൊന്നും ഉണ്ടായിട്ടില്ല. ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റിലും ഇക്കാലയളവില്‍ നജിം ജോലി ചെയ്തിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. 2009-10 നുമിടയില്‍ പാര്‍ലമെന്റില്‍ ശുചീകരണ തൊഴിലാളിയായി നജിം ജോലി ചെയ്തെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കഴിഞ്ഞ മാര്‍ച്ച് 22 ന് നടത്തിയ ആക്രമണത്തില്‍ ഇബ്രാഹിം ബക്രൂവി, ഖാലിദ് ബക്രൂവി, നജീം ലാഷ്റോവി എന്നി മൂന്നുപേരാണ് ചാവേറുകളായത്. നജീം സിറിയയില്‍ ഐഎസ് പരിശീലനം നേടിയ ആളാണെന്നും ഇയാളാണ് പാരിസ് ആക്രമണത്തില്‍ ചാവേറുകള്‍ ധരിച്ച ബെല്‍റ്റ് ബോംബ് നിര്‍മിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു

കഴിഞ്ഞ വര്‍ഷം 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തിലും നജിമിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: