അയര്‍ലന്‍ഡില്‍ ഇന്നു തെളിഞ്ഞ കാലാവസ്ഥ; വാരാന്ത്യം തണുക്കും

ഡബ്ലിന്‍: ഇന്ന് അയര്‍ലന്‍ഡില്‍ പൊതുവെ തെളിഞ്ഞ കാലവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറീന്‍. മഞ്ഞുമൂടിയിരിക്കുമെങ്കിലും സൂര്യപ്രകാശം ലഭിക്കും. എന്നാല്‍ വാരാന്ത്യം വരെ ഈ അവസ്ഥ തുടരുകയില്ലെന്നും തണുത്ത കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു

മഞ്ഞുമൂടിയ സൂര്യപ്രകാശമുള്ള ദിവസമാണെങ്കിലും ഇന്ന് തെക്കന്‍ മേഖല പൊതുവെ മേഘാവൃതമായിരിക്കും. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നേരിയ മഴയുണ്ടാകാനും സാധ്യതയുണ്ട്. കിഴക്കുനിന്ന് വടക്കുകിഴക്കോട്ട് മിതമായ കാറ്റും ഉണ്ടായിരിക്കും. 12 മുതല്‍ 16 ഡിഗ്രി ആയിരിക്കും കൂടിയ താപനില. വടക്കുപടിഞ്ഞാറും പടിഞ്ഞാറും ചൂട് കൂടുതലായി അനുഭവപ്പെടുമെന്ന് മെറ്റ് ഐറീന്‍ അറിയിച്ചു.

ഇന്നും നാളെയും വരണ്ട കാലാവസ്ഥ ആയിരിക്കുമെങ്കിലും തെക്കന്‍ മേഖലകളില്‍ ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച വടക്കുനിന്നുള്ള ചെറിയ കാറ്റോടുകൂടിയ ഒരു തണുത്ത കാലാവസ്ഥയായിരിക്കും ഞായറാഴ്ചയും വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും വടക്കും വടക്കുപടിഞ്ഞാറും ഇടവിട്ട മഴക്കും സാധ്യതയുണ്ട്. ഈ ആഴ്ചയിലെ താപനില 9 ഡിഗ്രിയ്ക്കും 11 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും. തണുത്ത കാലാവസ്ഥ അടുത്ത ആഴ്ചയിലേക്കും നീണ്ട് നില്‍ക്കാനാണ് സാധ്യത. ഒന്നിടവിട്ടുള്ള മഴയ്ക്കും സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: