സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; സൗദി അറേബ്യ വിദേശ ബാങ്കുകളില്‍ നിന്ന് 10 ബില്ല്യണ്‍ ഡോളര്‍ കടമെടുത്തേക്കും

റിയാദ്: എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സൗദി അറേബ്യ വിദേശ ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കാന്‍ ആലോചിക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം മടക്കി നല്‍കാമെന്ന വ്യവസ്ഥയില്‍ 10 ബില്ല്യണ്‍ ഡോളര്‍ കടമെടുക്കാനാണ് സൗദി ആലോചിക്കുന്നത്.

ലോകത്തിലെ ഏറ്റവും എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആദ്യമായാണ് വിദേശത്തുനിന്നും പണം കടമെടുക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും എവിടെ നിന്ന് വാങ്ങണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: