സര്‍ക്കാര്‍ രൂപീകരണത്തിന് ഫിയന ഫാള്‍ എഴുതി തയ്യാറാക്കിയ ധാരണയ്ക്ക് തയ്യാറായേക്കും

ഡബ്ലിന്‍: സര്‍ക്കാര്‍ രൂപകരണത്തിന് ഫിനയ ഫാള്‍ എഴുതി തയ്യാറാക്കിയ ധാരണയ്ക്ക് തയ്യാറായേക്കും.  വാട്ടര്‍ ചാര്‍ജ് അടുത്ത തിരഞ്ഞെടുപ്പ് വരെ റദ്ദാക്കുന്നതിന് പകരമായിട്ടായരിക്കും പിന്തുണ നല്‍കുക. ഫിന ഗേലിന്‍റെ മൂന്ന് ബഡ്ജറ്റുകള്‍ അവതരിപ്പിക്കാനാകും പിന്തുണ നല്‍കുന്നത്.  സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രധാന പ്രശ്നമായി  തുടരുന്നത് വാട്ടര്‍ ചാര്‍ജ് എടുത്ത് കളയണോ വേണ്ടയോ എന്നതാണ്.  ഫിയന ഫാള്‍ ഏറ്റവും ചുരുങ്ങിയത് വാട്ടര്‍ ചാര്‍ജ് മരവിപ്പിക്കുന്നതിന് വേണ്ടി സമ്മര്‍ദം ചെലുത്തുകയാണ്.

രണ്ട് പാര്‍ട്ടികള്‍ക്കിടയിലും ഇത്തരമൊരു സാധ്യത നിലനില്‍ക്കുന്നുണ്ട്. വാട്ടര്‍ ചാര്‍ജ് സംബന്ധിച്ച് ഫിന ഗാലിനും ഉറച്ച നിലപാടാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചര്‍ച്ചകള്‍ ധാരണയോട് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫിയന ഫാള്‍ ആരോഗ്യം, ഭവനം, വിദ്യാഭ്യാസം, ബാങ്ക് എന്നിവയുടെ കാര്യത്തില്‍ ധാരണയിലെത്തുന്നതിന് മുമ്പ്  വാട്ടര്‍ ചാര്‍ജ് മരവിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നതായാണ് സൂചന.  ഇന്നത്തോടെ ഒരു പക്ഷേ ഈവിഷയത്തില്‍  ധാരണയുണ്ടാകുമെന്നും ഫിന ഗേല്‍ വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

എന്നാല്‍  വാട്ടര്‍ ചാര്‍ജ് മരവിപ്പിക്കുന്ന കാര്യത്തില്‍ ഫിന ഗേല്‍ സൂചനയൊന്നും നല്‍കുന്നില്ല.  അതേ സമയം തന്നെ ഫിയന ഫാള്‍ മൈക്കില്‍ നൂനാണിന്‍റെ  പ്രസ്താവനയോട് അതൃപ്തിയും വ്യക്തമാക്കുന്നുണ്ട്.   നൂനാണ്‍ പറഞ്ഞത് ജലവിതരണ കാര്യത്തില്‍ നിരക്ക് ഈടാക്കുന്നതിനും മറ്റും ഒരു ദേശീയ  സ്ഥാപനത്തിന് ഫിയന ഫാള്‍ ഒരുക്കമാണെന്നാണ്.

എന്നാല്‍ ഫിയന ഫാളാകട്ടെ ഐറിഷ്  വാട്ടര്‍ എടുത്ത് കളയണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നത്. ചൈല്‍ഡ് കെയര്‍, വിദ്യാഭ്യാസം, അംഗവൈകല്യം  എന്നിവ സംബന്ധിച്ച് നയത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: