ഡബ്ലിനില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

 

ഡബ്ലിന്‍: ഡബ്ലിനിലെ സെന്റ്.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം ഒന്നിന് ആഘോഷിക്കും.പെരുന്നാള്‍ ശുശ്രൂഷകളുടെ കാര്‍മ്മികത്വം വഹിക്കുവാന്‍ മെത്രാപോലീത്ത ഡോ:കുര്യാക്കോസ് മോര്‍ തെയോഫിലോസ് അയര്‍ലന്‍ഡില്‍ എത്തും.

സജിമോന്‍ കൂവപ്പള്ളില്‍, മോബി പുലിക്കോട്ടില്‍, ബിനു വര്‍ഗീസ്, ജോജന്‍ പി ഏലിയാസ്, രജീഷ് സി ജോസഫ്, സാം കുര്യാക്കോസ്, ബിജു പി ചാക്കോ എന്നിവരാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍.

രാവിലെ 9.15 മണിക്ക് നടക്കുന്ന കൊടിയേറ്റോടു കൂടി ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചയ്ക്ക് 2.30 മണിയോടെ കൊടിയിറക്കി അവസാനിപ്പിക്കും.

Share this news

Leave a Reply

%d bloggers like this: