നിരായുധ സേനയായി ഗാര്‍ഡ തുടരുന്നത് പ്രാവര്‍ത്തികമല്ലെന്ന വാദം ശക്തമാകുന്നു

 

ഡബ്ലിന്‍: യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരാക്രമണവും ഡബ്ലിനിലെ രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരവും രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും അയര്‍ലന്‍ഡിലെ പൊലീസ് നിരായുധരായിരിക്കണമെന്നത് പ്രാവര്‍ത്തികമാണോയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. ഗാര്‍ഡ റെപ്രസന്റേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം നാളെ കില്ലാര്‍നെയില്‍ തുടങ്ങാനിരിക്കെ സേനയ്ക്ക് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഡൊനഗല്‍ ഡിവിഷന്റെ പ്രമേയത്തില്‍ പറയുന്നത് കുറ്റകൃത്യങ്ങളും ഭീകരാക്രമണങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗാര്‍ഡയെ നിരായുധ സേനയാക്കി നിലനിര്‍ത്തുന്നത് എത്രത്തോളം യാഥാര്‍ത്ഥ്യബോധമുള്ളതാണെന്ന് ചോദിക്കുന്നു. എന്നാല്‍ മിക്ക ഗാര്‍ഡകളും നിരായുധ സേനയായി തുടരാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.

ഡണ്‍ഡാല്‍ക്, ബാലിഷാനണ്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാല് റീജിയണല്‍ സപ്പോര്‍ട്ട് യൂണിറ്റ് ആണ് ഗാര്‍ഡയ്്ക്കുള്ളത്. അതിനാല്‍ തന്നെ അടിയന്തസാഹചര്യങ്ങളില്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് സാധുധ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരുന്നതിന് ഏറെ സമയമെടുക്കുമെന്നാണ് ഗാര്‍ഡ പറയുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: