ഐറിഷ് വാട്ടര്‍ ബില്‍ അടച്ചിരുന്നോ? നിങ്ങളുടെ പണം തിരികെ ലഭിക്കാന്‍ ചെയ്യേണ്ടത്

ഡബ്ലിന്‍: വാട്ടര്‍ ബില്‍ അടച്ച ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കാനുള്ള അവകാശമുണ്ട്. വേഗത്തില്‍ തിരികെ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കണം. എട്ട് ആഴ്ചക്കുള്ളില്‍ പണം തിരികെ ലഭിക്കും. വാട്ടര്‍ ചാര്‍ജുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ബില്ലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. വിഷയത്തെ കുറിച്ച് പരിശോധിക്കുന്നതിനായി ഒരു കമ്മീഷനെയും നിയോഗിക്കും.

അതേസമയം അടച്ച പണം തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കയിലാണ്. 9,28,00ത്തോളം കുടുംബങ്ങള്‍ ബില്‍ അടച്ചിട്ടുള്ളത്. സിംഗിള്‍ യൂറോ പെയ്മെന്റ് ഏരിയയുടെ ബാങ്കിംഗ് നിയമങ്ങള്‍ പ്രകാരം ഏത് ഉപഭോക്താവിനും ഏത് ഡയറക്ട് ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചും റീഫണ്ടിന് അപേക്ഷ നല്‍കാം. ഇക്കാര്യം ചോദ്യം ചെയ്യാതെ എല്ലാ ഐറിഷ് ബാങ്കുകളും റീഫണ്ട് ചെയ്യാന്‍ ബാധ്യസ്ഥരാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: