ഇന്ന് സാധനങ്ങള്‍ വാങ്ങാന്‍ പണം നല്‍കുമ്പോള്‍ ഒരു യൂറോ അധികം നല്‍കണം

ഡബ്ലിന്‍: രാജ്യത്തുള്ള 1400 ലധികം വരുന്ന ചില്ലറവില്‍പ്പന വ്യാപാരികള്‍ ഇന്ന് സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരോട് ഒരു യൂറോ അധികം ചോദിക്കും. ഭവനരഹിതര്‍ക്ക് വേണ്ടിയാണ് അവര്‍ ഒരു യൂറോ ആവശ്യപ്പെടുന്നത്. ഐറിഷ് യൂത്ത് ഫൗണ്ടേഷന്റെ കീഴിലുള്ള വണ്‍ ഫോര്‍ അയര്‍ലന്‍ഡ് എന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് ഇന്ന് വ്യാപാരികള്‍ ഇത്തരമൊരു പരിപാടി നടത്തുന്നത്. ട്രിനിറ്റി കോളെജില്‍ നിന്ന് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി ഇറങ്ങിയ ഏഴ് വിദ്യാര്‍ത്ഥികളാണ് ക്യാംപയിനിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 1800 വീടില്ലാത്ത കുട്ടികളെ സഹായിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.

വ്യാപാരികളിലൂടെ ശേഖരിക്കുന്ന ഫണ്ട് അയര്‍ലന്‍ഡിലെ എട്ട് പ്രദേശങ്ങളിലെ വീടില്ലാത്ത കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി നല്‍കും. ഈ ആഴ്ച തുടക്കം മുതലാണ് ക്യാംപയിനിന് ആരംഭിച്ചത്. ഗോള്‍ഫര്‍ ഷെയ്ന്‍ ലൗറിയും ടിവി അവതാരക ജെന്നി ബക്ക്ലിയുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഭവനരഹിതരാകുക എന്നത് കുട്ടികളുടെ പഠനത്തെയും വളര്‍ച്ചയെയുമെല്ലാം ബാധിക്കുന്നതാണെന്ന് വണ്‍ ഫോര്‍ അയര്‍ലന്‍ഡ് സ്ഥാപകന്‍ മാക്സ് ഡോയല്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: