പരീക്ഷയില്‍ കൃത്രിമത്വം…800ലേറെ വിദ്യാര്‍ത്ഥികള്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:  കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അയര്‍ലന്‍ഡില്‍ പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചതിന്  പിടിക്കപ്പെട്ടത് 800 ലേറെ വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്.  യുസിഡി മാത്രമാണ് വിദ്യാര്‍ത്ഥികള്‍കളെ പുറത്താക്കി കൊണ്ട് നടപടി സ്വീകരിച്ചത്.  മറ്റാരും തന്നെ വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി വിവരമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.  മറ്റ് യൂണിവേഴ്സിറ്റികളിലെ പിടിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ട വിവരങ്ങള്‍ പോലും നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും എന്നിട്ട് പോലും നടപടിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  എന്‌യുഐ ഗാല്‍വേയില്‍ 329 വിദ്യാര്‍ത്ഥകള്‍ പരീക്ഷയില്‍ വഞ്ചന കാണിച്ചതായി കണ്ടെത്തിയിരുന്നു.

യുസിഡിയില്‍ 291, യുസിസി 90, യൂണിവേഴ്സിറ്റി ഓഫ് ലിമെറിക് 77 എന്നിങ്ങനെയാണ് പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചവരുടെ നിരക്ക്.  ട്രിനിറ്റി കോളേജ് ഡബ്ലിനില്‍ ഒരു വിദ്യാര്‍ത്ഥിമാത്രമാണ് പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചിരിക്കുന്നത്. ഇത് 2014-15ലാണ് സംഭവിച്ചിരിക്കുന്നത് 2012ല്‍ 11 വിദ്യാര്‍ത്ഥികള്‍ കൃത്രിമത്വം കാണിച്ചതായി   കണ്ടെത്തിയിരുന്നു. യുസിഡിയില്‍ 501 പരീക്ഷകളാണ് 2012ന് ശേഷം നടത്തിയിരിക്കുന്നത്. പകര്‍പ്പെടുക്കുന്നത് യുസിഡിയില്‍ 2012ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 19 കേസാണ്.  അഞ്ച് വിദ്യാര്‍ത്ഥികളെ  രണ്ട് തവണ പുറത്താക്കേണ്ടി വന്നിട്ടുണ്ട്.

200നും ആയിരം യൂറോയ്ക്കും ഇടയില്‍ പിഴ ഈടാക്കുകയും ചെയ്തു. യുസിഡിയില്‍ 13 വിദ്യാര്‍ത്ഥികലാണ് പുറത്താക്കലിന് വിധേയമായത്. രണ്ട് വര്‍ഷം വരെയാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ 2012-13ലെ കണക്ക് കൂട്ടാതെ എട്ട് പേരെയാണ് കൃത്രിമത്വം കാണിച്ചതിന് പിടികൂടിയത്. പൂജ്യം മാര്‍ക്ക് നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്.  ഒരു വര്‍ഷം കൂടി പഠിക്കേണ്ടി വരുന്നതടക്കമുള്ള നടപടികളും ചിലപ്പോള്‍ സ്വീകരിക്കേണ്ടി വരും. 2012- 2015 വരെയുള്ള കാലഘട്ടത്തിലേതാണ് പിടിക്കപ്പെട്ട  839 വിദ്യാര്‍ത്ഥികള്‍.

എസ്

Share this news

Leave a Reply

%d bloggers like this: