വംശീയമായ വാക്ക്…ആഡംസ് പരാമര്‍ശം അനുചിതമാണെന്ന് വ്യക്തമാക്കി…

ഡബ്ലിന്‍:  സിനിമയെ താരതമ്യം ചെയ്തതിനിടെ കറുത്ത വര്‍ഗക്കാര്ക്കെതിരെ ഉപയോഗിക്കുന്ന വാക്കുപയോഗിച്ചത് ശരിയായില്ലെന്ന് സമ്മതിച്ച്   സിന്‍ഫിന്‍ പ്രസിഡന്‍റ് ജെറി ആഡംസ്.  ട്വീറ്റിലാണ് മോശമായ പ്രയോഗം കടന്ന് വന്നത്. അതേ സമയം തന്‍റെ പ്രയോഗം മനസിലാക്കിയതില്‍ തെറ്റ് പറ്റിയതാണെന്നും ആഡംസ് വ്യക്തമാക്കി.   കഴിഞ്ഞ ദിവസം ആഡംസ് ട്വീറ്റില്‍  ആറ് അക്ഷരമുള്ള എന്‍-വേഡ് ഉപയോഗിച്ചിരുന്നു(  കറുത്ത വര്‍ഗക്കാര്‍ക്ക് എതിരെ ഉപയോഗിക്കുന്ന വാക്കുകളിലൊന്ന് ).

ക്വിന്‍റീന്‍ ടെറന്‍റീനോയുടെ സിനിമയായ Django Unchained സിനിമ കണ്ടതിന് ശേഷമായിരുന്നു ട്വീറ്റ്.  യുഎസില്‍ അടിമത്വത്തിന് എതിരായ പോരാട്ടത്തെ  ഐറിഷ് ദേശീയവാദികളുടെ പോരാട്ടവുമായി താരതമ്യപ്പെടുത്തികൊണ്ടായിരുന്നു ഇത്.  ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരികയും ചെയ്തു.  സോഷ്യല്‍ മീഡിയയില്‍ നിന്ന് മാത്രമായിരുന്നില്ല വാഷിങ് ടണ്‍ ടൈംസും വിമര്‍ശനവുമായിരംഗത്ത് വന്നു.  ഇതോടെ ആഡംസ് മോശം വാക്കുപയോഗിച്ചതിന് ക്ഷമാപണം നടത്തുകയും ചെയ്തു.

ശക്തമായ സിനിമയാണിതെന്നും  അമേരിക്കന്‍ ആഫ്രിക്കക്കാര്‍ നേരിടേണ്ടി വന്ന കഷ്ടതകള്‍ നായകിനിലൂടെ വ്യക്തമാക്കുന്നുണ്ടെന്നും ആഡംസിന്‍റെ പ്രസ്താവന വ്യക്തമാക്കുന്നു. തന്‍റെ പ്രസ്താവനയില്‍  നായകനെ താന്‍ ബാലിമുര്‍ഫിയില്‍ നിന്നുള്ള ദേശീയ വാദികള്‍ക്ക് നേരിടേണ്ടി വന്ന കഷ്ടതയുമായി താരതമ്യം ചെയ്യുകയാണുണ്ടായതെന്നും വ്യക്തമാക്കി. താന്‍ ജീവിതത്തില്‍വംശീയതയെ എതിര്‍ത്താണ് ഇത് വരെ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും വിശദീകരണം വ്യക്തമാക്കുന്നുണ്ട്.

വംശീയമായ വാക്ക് ട്വീറ്റ് ചെയ്ത അധികം താമസിയാതെ തന്നെ നീക്കം ചെയ്തിരുന്നു. പരാമര്‍ശത്തെ സ്കൈന്യൂസ്, ദ ഗാര്‍ഡിയന്‍, ദ ഇന്‍ഡിപെന്‍റന്‍റ്,ദ ടെലഗ്രാഫ് എന്നിവയെല്ലാം വാര്‍ത്തയാക്കിയിരുന്നു. ട്വിറ്ററില്‍ ട്രന്റിങ് ആയി ആഡംസ് മാറുകയും ചെയ്തു. തന്‍റെ ട്വീറ്റ് വലിയ ശ്രദ്ധ പിടിച്ച് പറ്റിയതായി പ്രസ്താവനയില്‍ ആഡംസ് ചൂണ്ടികാണിക്കുന്നു. സിനിമ കണ്ടവര്‍ക്ക് ദേശീയവാദികള്‍ അമേരിക്കന്‍ ആഫ്രിക്കക്കാര്‍ക്ക് നേരിടേണ്ടി വന്നതിന് സമാനമായ ദുരിതം നേരിടേണ്ടി വന്നിട്ടുള്ളത് മനസിലാകും.  താന്‍ വംശീയമായവാക്കുപയോഗിച്ച് വിരുദ്ധാര്‍ത്ഥത്തില്‍ ആണ്. അപമാനകരമായല്ലെന്നും ആഡംസ് വ്യക്തമാക്കി. ഇതിന‍്റെ പേരില്‍ തന്നെ വംശീയ വാദിയായി ചിത്രീകരിക്കുന്നത് വിശ്വസിനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: