ബെന്നി മൂഞ്ഞേലിയെ പിന്തുണയ്ക്കുന്നവരുടെ യോഗം ഡബ്ലിനില്‍ മെയ് 4ന്

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ താമസിച്ചിരുന്ന ബെന്നി മൂഞ്ഞേലിയെ അങ്കമാലി മണ്ഡലത്തില്‍ പിന്തുണയ്ക്കുന്നവരുടെ യോഗം ഈ മാസം 4 ന് ഡബ്ലിനില്‍ നടക്കും. താലായിലെ സ്പ്രിങ്ങ് ഫീല്‍ഡില്‍ സെന്റ് മാര്‍ക്ക് ദേവാലയത്തിന്റെ സമീപം ഉള്ള സെന്റ് മാര്‍ക്ക് സ്‌കൗണ്ട് സെന്ററില്‍ ആണ് രാഷ്ട്രീയത്തിനതീതമായി തങ്ങളുടെ ബെന്നി ചേട്ടന് പിന്തുണയുമായി ഒത്തു ചേരുകയാണ് ഇവര്‍.

അയര്‍ലണ്ടില്‍ ഏറ്റവുമധികം ആളുകള്‍ അങ്കമാലി പ്രദേശത്തു നിന്ന് എത്തി ചേര്‍ന്നതിന്റെ പ്രധാന കാരണമായി നിലകൊണ്ടത്ബെന്നി മൂഞ്ഞേലി ആണ് എന്നതും,ഇവിടെ മലയാളികളുമായി മികച്ച ബന്ധം കാത്തു സൂക്ഷിച്ചു എന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഇവിടെ വേരോട്ടം കൂടുതല്‍ ആകുവാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

എന്തായാലും അങ്കമാലിയിലെ തിരഞ്ഞെടുപ്പ് ചൂട് ഇനി യൂറോപ്പിലെ അങ്കമാലി എന്ന് വിശേഷിപ്പിക്കാവുന്ന അയര്‍ലന്‍ഡിലേയ്ക്കും എത്തുകയാണ്.

വാര്‍ത്ത റിപ്പോര്‍ട്ട്: അന്റോ വര്‍ഗീസ് 089 20 750 92

Share this news

Leave a Reply

%d bloggers like this: