‘ സാജു പോള്‍ എംഎല്‍എ കള്ളനാ സാറേ’ വിഎസിനോടും ഇന്നസെന്റിനോടും ജിഷയുടെ അമ്മയുടെ കരച്ചില്‍

പെരുമ്പാവൂര്‍: ‘ സാജു പോള്‍ എംഎല്‍എ കള്ളനാ സാറേ, ഞാന്‍ സാജു പോളിന്റെ ഓഫീസില്‍ പലപ്രാവശ്യം പോയി. എന്റെ കൊച്ചിന്റെ കാര്യം പറഞ്ഞു. എംഎല്‍എ ഒന്നും ചെയ്തു തന്നില്ല. ഞാന് പറഞ്ഞത് കേട്ടില്ല.’ വിഎസിന് മുന്നില്‍ ജിഷയുടെ അമ്മ പൊട്ടിക്കരഞ്ഞു. വിഎസിനോടും പിന്നീട് തന്നെ കാണാന്‍ വന്ന ഇന്നസെന്റ് എംപിയോടും ജിഷയുടെ അമ്മ ഈ വാക്കുകള്‍ ആവര്‍ത്തിച്ചു. ജിഷയുടെ വീടിരിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത് മെമ്പറോടും ജിഷയുടെ അമ്മ തങ്ങളുടെ ദുരവസ്ഥ ധരിപ്പിച്ചിരുന്നു. വീടില്ലാത്ത കാര്യം, കുടിവെള്ളം ഇല്ലാത്ത കാര്യം, സാമൂഹിക വിരുദ്ധര്‍ ശല്യം ചെയ്യുന്ന കാര്യം, ആരും കണ്ണു തുറന്നില്ല. അതായിരുന്നു ജിഷയുടെ അമ്മ വിഎസിനോട് പറഞ്ഞ പരാതി.

സ്വന്തമായി വീടും സ്ഥലവുമില്ലാത്ത നിരവധി ദരിദ്രരാണ് പെരിയാര്‍ വാലി ഹൈലെവല്‍ കനാലിന്റെ ഇരുകരകളിലേയും പുറമ്പോക്കില്‍ മാടം കെട്ടി താമസിക്കുന്നത്. ഇവര്‍ക്ക് അടച്ചുറപ്പുള്ള വീട് നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നും സാജു പോള്‍ എംഎല്‍എയോട് പലപ്രാവശ്യം പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പരിദേവനങ്ങള്‍ക്ക് സാജു പോള്‍ എംഎല്‍എ ചെവികൊടുത്തിരുന്നില്ലെന്നും പരാതിയുണ്ട്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: