കേരളത്തില്‍ വീടുകളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ

പെരുമ്പാവൂര്‍: കേരളത്തില്‍ വീടുകളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ. ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംഭവത്തില്‍ പോലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് അവര്‍ ആരോപിച്ചു. സര്‍ക്കാരിന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധ. ഹീനമായ കൊലപാതകം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പോലീസ് ഒന്നും ചെയ്തില്ല. പോലീസ് നടപടിയില്‍ കമ്മീഷന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് ഡി.ജി.പിയോട് വിശദീകരണം തേടുന്നതെന്ന് അവര്‍ പറഞ്ഞു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: