ജിഷയുടെ പോസ്റ്റ് മോര്‍ട്ടം പിജി വിദ്യാര്‍ഥി ചെയ്ത സംഭവം: ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു. ആഭ്യന്തര മന്ത്രാലയം കേരളത്തോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി നാളെ കേരളത്തിലെത്തും.

ഇതിനിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം പിജി വിദ്യാര്‍ഥി ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തോടെ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ വിശദീകരണം തേടി. പീഡനം ഉള്‍പ്പെടുന്ന കൊലപാതകക്കേസുകള്‍ ഡോക്ടര്‍മാരുടെ സംഘമോ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണു ചട്ടം. പ്രഫസര്‍, അസോഷ്യറ്റ് പ്രഫസര്‍ തസ്തികകളില്‍ നാലു ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു തികഞ്ഞ അലംഭാവത്തോടെ പിജി വിദ്യാര്‍ഥിയെ പോസ്റ്റ്‌മോര്‍ട്ടം ഏല്‍പിച്ചത്. സംഭവം വിവാദമായതോടെ ഇന്നുച്ചയ്ക്ക് അടിയന്തിരമായി ഫൊറന്‍സിക് വിഭാഗം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് തപാലില്‍ അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിന്റെ പിറ്റേന്നു നല്‍കേണ്ട റിപ്പോര്‍ട്ടാണ് ഇന്നു കൈമാറിയത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: