അയര്‍ലണ്ടില്‍ ഒഐസിസി യുടെ നേത്യത്വത്തില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍

ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ മെയ് 7 ശനിയാഴ്ച രാവിലെ 10 മണിക്ക് യുറേഷ്യ ഹാളില്‍ വെച്ച് UDF ഇലക്ഷന്‍ കണ്‍വന്‍ഷന്‍ 2016 നടത്തുന്നു.ബഹുമാനപ്പെട്ട ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേത്യത്വത്തില്‍ കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്ക് ‘ വളരണം ഈ നാട് തുടരണം ഈ ഭരണം’ എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട് എല്ലാ UDF അനുഭാവികളേയും സ്വാഗതം ചെയ്യുന്നു.

UDF കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു കൊണ്ട് OICC യുടെ നേതാക്കന്‍മാര്‍ കേരളാ പ്രവാസി കോണ്‍ഗ്രസ് (M),KMCC തുടങ്ങിയ സഖ്യ കക്ഷികളുടേയും നേതാക്കന്‍മാര്‍ പങ്കെടുക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാ UDF അനുഭാവികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജെനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: