ലുവാസ് സ്റ്റോപ്പുകള്‍ 2 മാസത്തേക്ക് പ്രവര്‍ത്തിക്കില്ല; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും

ഡബ്ലിന്‍: ഒട്ടുമിക്ക ലുവാസ് റെഡ് ലൈനുകളുടെ സേവനവും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിര്‍ത്തിവെക്കും. രണ്ട് മാസത്തേക്കാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ഒ കോണല്‍ സ്ട്രീറ്റില്‍ റെഡ്, ഗ്രീന്‍ ലൈനുകള്‍ വിഛേദിക്കുന്നതിന്റെ ഭാഗമായാണ് പല ഭാഗങ്ങളിലും പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്. രാത്രി 9 മണി മുതലാണ് ഏഴിടങ്ങളിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് തുടങ്ങുക. ആബേ സ്ട്രീറ്റ്, ബുസാരാസ്, ജോര്‍ജ്സ് ഡോക്, മേയര്‍ സ്‌ക്വയര്‍-എന്‍സിഐ, സ്പെന്‍സര്‍ ഡോക്, ദ പോയന്റ് എന്നിവിടങ്ങളിലെ സേവനമാണ് നിര്‍ത്തിവെക്കുക.

യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പകരം സംവിധാനമായി റെഡ് ലൈന്‍ സ്റ്റോപ്പുകള്‍ക്ക് സമീപം ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. ജെര്‍വിസിലെ ബാച്ചിലേഴ്സ് വാക്കില്‍ നിന്നാണ് ബസ് സര്‍വീസുകള്‍ ആരംഭിക്കുക. അഞ്ച് സ്റ്റോപ്പുകളാണ് ഉണ്ടായിരിക്കുക. ദ പോയന്റിന് സമീപം കാസില്‍ഫോര്‍ബ്സിലാണ് സര്‍വീസ് പൂര്‍ത്തിയാക്കുക. തിരിച്ച് മേയര്‍ സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച് നാല് സ്റ്റോപ്പോട് കൂടി ജെര്‍വിസിന് സമീപത്തെത്തി ചേരും. ട്രാം ടിക്കറ്റ് ഉണ്ടെങ്കില്‍ ബസ് സര്‍വീസിന് ടിക്കറ്റിന്റെ ആവശ്യമില്ല. ടിക്കറ്റ് മെഷീനില്‍ നിന്നോ ജെര്‍വിസ് സ്റ്റോപ്പില്‍ നിന്നോ ടിക്കറ്റ് വാങ്ങേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: