ചരിത്രനിമിഷങ്ങള്‍…കന്റോണ്‍മെന്റ് ഹൗസില്‍ ഉപദേശം തേടി വിഎസിനെ കാണാന്‍ പിണറായി എത്തി

തിരുവനന്തപുരം: ചരിത്രനിമിഷങ്ങള്‍ക്ക് കന്റോണ്‍മെന്റ് ഹൗസ് വേദിയായി.നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദനുമായി കന്റോണ്‍മെന്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പിണറായി എത്തിയത്. യാതൊരു അറിയിപ്പും കൂടാതെ പിണറായി എത്തിയത് ഏവര്‍ക്കും കൗതുകമായി.

മുഖ്യമന്ത്രിയെന്ന നിലയില്‍ അനുഭവപരിചയമുള്ള നേതാവാണ് വി എസ്. താന്‍ ഒരു തുടക്കക്കാരനാണ്. വിഎസില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കാനും ഉപദേശങ്ങള്‍ സ്വീകരിക്കാനുമാണ് എത്തിയതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: