ഫ്രാന്‍സിലെ എയര്‍ലൈന്‍ സമരം ഡബ്ലിനിലെ യാത്രക്കാരെ ബാധിക്കുന്നു

ഡബ്ലിന്‍: ഫ്രാന്‍സിലെ ഫ്രഞ്ച് എയര്‍ ട്രാഫിക് കണ്ട്രോളര്‍മാര്‍ നടത്തുന്ന സമരം മൂലം എയര്‍ ലിംഗസ്, റൈനാര്‍ എന്നീ എയര്‍ലൈനുകളുടെ ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി.

എയര്‍ ലിംഗസ് ഡബ്ലിനിലേക്കുള്ളതും ഡബ്ലിനില്‍നിന്നുള്ളതുമായ അഞ്ച് സര്‍വീസുകളാണ് റദ്ദാക്കുന്നത്. എന്നാല്‍ റയനെയര്‍ 70 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതില്‍ നാലെണ്ണം ഐറിഷ് വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. വിമാനങ്ങള്‍ റദ്ദാക്കിയത് കൂടാതെ ഫ്രഞ്ച് എയര്‍സ്‌പെയ്‌സ് ഉപയോഗിക്കുന്ന റൂട്ടുകളില്‍ കുറച്ച് താമസവും നേരിടും എന്ന് എയര്‍ ലിംഗസ് അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ക്കു ക്ഷമ പറഞ്ഞുകൊണ്ട് രണ്ട് എയര്‍ലൈനുകളും ഉപഭോക്താകളോട് ടിക്കറ്റുകള്‍ റീബുക്ക് ചെയ്യുകയോ പണം റീഫണ്ടു ചെയ്യുന്നതിനായി അപേക്ഷിക്കുകയോ ചെയ്യണമെന്ന് അറിയിച്ചു. ഇന്നത്തെ സമരത്തിന് പുറമെ ഫ്രാന്‍സ് എയര്‍പോര്‍ട്ടും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കങ്ങളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അടുത്തമാസം ആദ്യം തന്നെ മൂന്ന് ദിവസത്തേക്ക് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: