ലുവാസ് ഈയാഴ്ച നടത്താനിരുന്ന രണ്ട് പണിമുടക്കുകള്‍ പിന്‍വലിച്ചു

ഡബ്ലിന്‍: ഈയാഴ്ച രണ്ട് ദിവസങ്ങളിലായി നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് ലുവാസ് പിന്‍വലിച്ചു. വേതന വര്‍ദ്ധനവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ലേബര്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നാല് മണിക്കൂര്‍ പണിമുടക്കിനാണ് ലുവാസ് ആഹ്വാനം ചെയ്തിരുന്നത്.

18.3 ശതമാനം വേതനവര്‍ദ്ധനവാണ് ഇന്നലെ ലേബര്‍ കോടതി നിര്‍ദ്ദേശിച്ചത്. 2020 വരെ നാല് വര്‍ഷത്തേക്കുള്ള വേതന വര്‍ദ്ധനവിനാണ് ലേബര്‍ കോടതി നിര്‍ദ്ദേശിച്ചത്. ഷിഫ്റ്റിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നത് ഇപ്പോള്‍ അവതരിപ്പിക്കേണ്ടെന്നുമാണ് നിര്‍ദ്ദേശം. ലേബര്‍ കോടതിയുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി ട്രേഡ് യൂണിയന്‍ സിപ്ടു അറിയിച്ചു. എന്നാല്‍ ലേബര്‍ കോടതിയുടെ നിര്‍ദ്ദേശം കൂടുതലായി പഠിക്കേണ്ടതുണ്ടെന്നായിരുന്നു ലുവാസ് ഓപ്പറേറ്റര്‍ ട്രാന്‍സ്ദേവ് പറഞ്ഞത്.

അതേസമയം ജൂണിന് ശേഷം ആഹ്വാനം ചെയ്ത പണിമുടക്കുകള്‍ പിന്‍വലിച്ചിട്ടില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: