ഐറിഷ് റെയ്ല്‍ ട്രെയിനിന്റെ ബോഗിയില്‍ തീപിടിത്തം;ആളപായമില്ല

ഡബ്ലിന്‍: ഐറിഷ് റെയ്ല്‍ ട്രെയിനിന്റെ ബോഗിയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് നൂറോളം യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഒഴിപ്പിച്ചു. ഇന്നു രാവിലെ 9.40 ന് ദ്രോഗെഡയില്‍ നിന്ന് പീഴ്‌സിലേക്കുള്ള ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്ന് ബോഗിക്കകത്തു നിന്ന് പുകയുയരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും കേള്‍ക്കാമായിരുന്നു. നാലു ബോഗികളില്‍ ഒരെണ്ണത്തില്‍ തീപിടിച്ചതായി ജാഗ്രത സന്ദേശം ലഭിച്ചുവെന്ന് ട്രെയ്ന്‍ ഡ്രൈവര്‍ പറഞ്ഞതായി ഐറിഷ് റെയ്ല്‍ വക്താവ് ബേറി കെന്നി പറഞ്ഞു. ഉടന്‍ തന്നെ ഡ്രൈവര്‍ ട്രെയ്ന്‍ ക്ലോന്‍ഗ്രിഫിന്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ഉടന്‍ സ്ഥലത്തെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ 150 ഓളം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. 40 മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങി. ഇവര്‍ക്ക് ഡബ്ലിന്‍ ബസില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: