ലിവിംഗ് സെര്‍ട്ടിനു ഐറിഷ് ഭാഷ തിരഞ്ഞെടുക്കുന്നവര്‍ കുറയുന്നു; മറ്റ് യൂറോപ്യന്‍ ഭാഷകള്‍ തേടി വിദ്യാര്‍ത്ഥികള്‍

 

ഡബ്ലിന്‍: ലിവിംഗ് സെര്‍ട്ടിനു ഐറിഷ് ഭാഷ തിരഞ്ഞെടുക്കുന്നവര്‍ കുറയുന്നതായി റിപ്പോര്‍ട്ട്. മറ്റ് യൂറോപ്യന്‍ ഭാഷകള്‍ തേടി പോകുന്ന വിദ്യാര്‍ത്ഥികളുടെ വര്‍ധിക്കുകയാണ്. പഠിക്കാന്‍ ബുദ്ധിമുട്ടാണ് എന്നതിന്റെ പേരില്‍ ഐറിഷ് ഭാഷ പഠിക്കുന്നതില്‍ നിന്ന് ഒഴിവായ പല വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഭാഷകള്‍ തെരഞ്ഞെടുക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.

പഠനവൈകല്യത്തിന്റെ പേരില്‍ ഐറിഷ് ഭാഷ പഠിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിയുന്നത് വര്‍ദ്ധിച്ചുവരുന്നെന്നാണ് റിപ്പോര്‍ട്ട്. 2004 ല്‍ 7000 വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ഐറിഷ് ഭാഷ പഠിക്കുന്നതില്‍ നിന്ന് ഒഴിവായത്. ഒരു ദശകം കഴിഞ്ഞപ്പോള്‍ ഇത് 19,000 ആയി ഉയര്‍ന്നു. മിക്ക കുട്ടികളും മറ്റ് യൂറോപ്യന്‍ ഭാഷകളാണ് ഐറിഷ് ഭാഷക്ക് പകരം തിരഞ്ഞെടുക്കുന്നത്. കുട്ടികള്‍ മറ്റ് യൂറോപ്യന്‍ ഭാഷകള്‍ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് ഡിസ്ലെക്‌സി അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് പറയുന്നത്.

ഡിസ്ലെക്‌സി(വായിക്കാനും എഴുതാനുമുള്ള പ്രയാസം) ബാധിച്ച കുട്ടികള്‍ക്ക് പ്രൈമറി സ്‌കൂളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ രണ്ടാം ഭാഷ പഠിക്കേണ്ടി വരുമ്പോള്‍ കുട്ടികളില്‍ ഇത് കൂടുതല്‍ പ്രയാസം നേരിടും. അതിനാല്‍ തന്നെ ഡിസ്ലെക്‌സി പോലുള്ള പഠനവൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഐറിഷ് ഭാഷ പഠിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: