വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മംമ്ത രംഗത്ത്

ഒരു അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍വേഷത്തിലെത്തിയ മംമ്തയ്‌ക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.  ഈ വിഷയത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

“ഇത്തരം വാര്‍ത്തകള്‍ എന്നെ ഒട്ടും തന്നെ ബാധിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നതുതന്നെ കഷ്ടമാണ്. ലൊസാഞ്ചല്‍സില്‍നിന്നു വാങ്ങിയ വസ്ത്രങ്ങളായിരുന്നു അത്. ഹോളിവുഡ് നടിമാരെ പോലും വെല്ലുന്ന വസ്ത്രമെന്നാണ് എല്ലാവരും അതിനെക്കുറിച്ച് പറഞ്ഞത്. ഞാനിപ്പോള്‍ ജീവിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങള്‍ എന്നെ ബാധിക്കില്ല. ഈ ലോകം വളരെ വിശാലമാണ്. നമുക്കിടയില്‍ രണ്ട് വിഭാഗത്തിലുള്ള ആളുകള്‍ ഉണ്ട്, ചിലര്‍ പൊതുസമൂഹത്തിന് മുന്നില്‍ നിശബ്ദരായിരിക്കും മറ്റുചിലര്‍ സ്വകാര്യജീവിതത്തില്‍ സ്മാര്‍ട്ട് ആയിരിക്കും. അവര്‍ എന്തുതന്നെ ആയാലും എന്നെ ബാധിക്കില്ല. ഞാന്‍ ഇനിയും ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കും” മംമ്ത പറഞ്ഞു.

യൂറോപിലെ ഒരു ടിവിചാനല്‍ മെയ് 28 ന് മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച അവാര്‍ഡ് നിശയിലായിരുന്നു മംമ്തയുടെ ഗ്ലാമര്‍ എന്‍ട്രി.

Share this news

Leave a Reply

%d bloggers like this: