ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ ഉള്‍ ഇസ്ലാം തന്നെ; ഡിഎന്‍എ ഫലം പുറത്തുവന്നു

കൊച്ചി: ജിഷ വധക്കേസില്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നു. പൊലീസ് കസ്റ്റഡിയിലുള്ള അസം സ്വദേശി അമിയുര്‍ ഉള്‍ ഇസ്ലാമിന്റേത് തന്നെയാണ് ഡിഎന്‍എ ഫലം എന്ന് വ്യക്തമായി. . ഇയാള്‍ ലൈംഗിക വൈകൃതമുള്ള ആളായിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് സൂചന.

പ്രതി കൊലപാതകത്തിന് മുമ്പും ജിഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാലക്കാട്ട് നിന്നുമാണ് ഇയാളെ പിടികൂടിയത്. 23 വയസ് മാത്രമാണ് അമിയൂറിന്റെ പ്രായം. ജിഷയുടെ വീടിന് സമീപത്ത് നിന്ന് കിട്ടിയ ചെരുപ്പാണ് കേസില്‍ നിര്‍ണായകമായത്.

ജിഷയുടെ പഴയ സുഹൃത്താണ് അമിയൂര്‍. കെട്ടിടനിര്‍മ്മാണ തൊഴിലുമായി ബന്ധപ്പെട്ടാണ് പ്രതി പെരുമ്പാവൂരില്‍ എത്തിയത്. ജിഷയുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി.

-എജെ-

Share this news

Leave a Reply

%d bloggers like this: