സാമൂഹ്യമാധ്യമങ്ങളില്‍ സൗജന്യസേവനവുമായി മൊബൈല്‍ കമ്പനികള്‍: നെറ്റ് ന്യൂട്രാലിറ്റി വിവാദം വീണ്ടും കനക്കുന്നു

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ സേവനങ്ങള്‍ സൗജന്യമാക്കുന്നതിനുള്ള നീക്കവുമായി രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ രംഗത്തെത്തിയതോടെ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച വിവാദങ്ങള്‍ വീണ്ടും കനക്കുന്നു.
മെറ്റിയര്‍ കമ്പനിയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ ഡാറ്റാ ബാലന്‍സ് നഷ്ടമാകില്ലെന്ന ഓഫറുമായി ആദ്യമായി രംഗത്തെത്തിയത്. മൊബൈല്‍ സേവനദാതാക്കള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി മറ്റു കമ്പനികളും ഇത് അനുകരിക്കാനുള്ള പുറപ്പാടിലാണ്. യുവാക്കളെ ലക്ഷ്യമിട്ടുള്ള പ്രീപെയ്ഡ് നെറ്റ് വര്‍ക്കായ 48, വാട്ട്‌സ് ആപ് സേവനവുമായി ബന്ധപ്പെട്ട് സമാനമായ ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇത്തരം ഓഫറുകള്‍ ചെറിയൊരു കാലയളവിലേക്ക് ഗുണകരമായി തോന്നിയാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരായിരിക്കണമെന്ന് ഫോണ്‍ സേവനമേഖലയുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്പായ കില്‍ബില്ലറിന്റെ സ്രഷ്ടാക്കളായ ഷെയിന്‍ ലിന്‍, ബാര്‍ട്ട് ലെഹാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സീറോ റേറ്റിങ് പദ്ധതികള്‍ നെറ്റ് ന്യൂട്രാലിറ്റി എന്ന സങ്കല്പത്തെ ബാധിക്കില്ലെന്നും ഇത്തരം പദ്ധതികളെ നിയമവിരുദ്ധമായി കണക്കാക്കാനാവില്ലെന്നുമാണ് മെറ്റിയര്‍-എയര്‍ മൊബൈല്‍ കമ്പനി ഡയരക്ടര്‍ മെയ്‌വ് ഓ മാലെ പറയുന്നത്.

                                                                                                                                                                                      _sk_

Share this news

Leave a Reply

%d bloggers like this: