കോംഗോയില്‍ കൂട്ട ബലാല്‍സംഗം നടത്തിയ 75 പേരെ അറസ്റ്റ് ചെയ്തു

ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ പ്രവിശ്യ ഡപ്യൂട്ടിയെയും കിഴക്കന്‍ പ്രവിശ്യയിലെ കൊള്ളയും കൊലയും ബലാല്‍സംഗവും നടത്തുന്ന സംഘത്തിലെ അംഗങ്ങളായ 74 പേരെയും കൂട്ടബലാല്‍സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. നിയമമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

തെക്കന്‍ കിവു പ്രവിശ്യയിലെ നിയമനിര്‍മ്മാതാവായ ഫെഡറിക് ബാതുമികയാണ് ഈ ആക്രമണ സംഘത്തിന്റെ നേതാവെന്നും  ‘ജീസസ് ആര്‍മി’ എന്നാണ് ഈ സംഘം അറിയപ്പെടുന്നതെന്നും കിന്‍ഷാസയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.  ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും 2012 ല്‍ ഒരു ജര്‍മന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് സംശയിക്കപ്പെടുന്നയാളാണ് ബാതുമിക.

30 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി ഈ ഗ്രൂപ്പ് കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ശക്തമായ സുരക്ഷയാണ് പെണ്‍ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബുക്കാവുവില്‍ വെച്ച് ഈ ആഴ്ചയാണ് ബാതുമികയെയും സംഘത്തെയും പിടികൂടിയതെന്നും മന്ത്രി അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: