ലോവര്‍ ഹൗസിന് പുറത്ത് അധ്യാപകരുടെ പ്രതിഷേധം

പുതിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഐറിഷ് പാര്‍ലിമെന്റിന്റെ ലോവര്‍ ഹൗസിന് പുറത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്. അധികസമയം ജോലി ചെയ്തില്ലെങ്കില്‍ പിഴയീടാക്കണമെന്ന നിര്‍ദേശം പിന്‍വലിക്കുക. പുതുതായി നിയമിക്കപ്പെട്ട അധ്യാപകരുടെ ശബള പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.

ഹാഡിങ്ടണ്‍ റോഡ് കരാറുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് അധ്യാപകര്‍ അറിയിച്ചു. ഇത് ശബളത്തിന്റെ മാത്രം കാര്യമല്ലെന്നും ലാന്റ്‌സ്ഡൗണ്‍ റോഡ് എഗ്രിമെന്റുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും സമരത്തില്‍ പങ്കെടുത്ത ഒരു അധ്യാപിക വ്യക്തമാക്കി. എഗ്രിമെന്റ് അയര്‍ലണ്ടിലെ സെക്കന്ററി ടീച്ചേര്‍സ് അസോസിയേഷന്‍ നിരസിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ശബളം വെട്ടിച്ചുരുക്കല്‍, ശബള വര്‍ധന റദ്ദാക്കല്‍, ആനൂകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, അധിക ജോലി സമയം, തുടങ്ങിയ പ്രശ്‌നങ്ങളും അധ്യാപകര്‍ ഉന്നയിച്ചു. അധ്യാപകര്‍ പഠിപ്പിക്കുന്നവരാണെന്നും ഇടവേളകളില്‍ സ്‌കൂളിലെ മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയില്ലെുന്നമുള്ള നിപലാടാണ് അസോസിയേഷന്‍ കൈകൊണ്ടിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: