ഐറിഷ് നേഴ്‌സിങ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ നഴ്സ്സ് ആന്റ് മിഡ് വൈഫ്‌സ് റഗുലേറ്ററി ബോര്‍ഡിന്റെ (എന്‍ എം ബി ഐ)  പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡ് തന്നെ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബോര്‍ഡിന്റെ കീഴില്‍ വരുന്ന പരാതികളെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡിന്മേലുള്ള ഉത്തരവാദിത്വങ്ങള്‍ വേണ്ടവിധത്തില്‍ എറ്റെടുത്ത് നടപ്പിലാക്കാന്‍ ബോര്‍ഡിന് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില കസുകളില്‍ നേഴ്‌സുമാര്‍ക്കെതിരെ നിയമനടപടിയെക്കാന്‍ ബോര്‍ഡിന് സാധിക്കുന്നില്ലെന്നും ഫിറ്റ്‌നസ് ടു പ്രാക്ടീസ് പരാതികളില്‍ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള നിയമങ്ങള്‍ക്ക് മാറ്റം വന്നാല്‍ മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍ നടപടിയെടുക്കാന്‍ ബോര്‍ഡിന് സ്വാതന്ത്ര്യം ലഭിക്കുകയുള്ളുവെന്നും സര്‍ക്കാരാണ് അത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കികൊടുക്കേണ്ടതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോര്‍ഡിലെ അംഗങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡിലെ അംഗങ്ങള്‍ പാര്‍ട്ട് ടൈം ജോലിയാണ് ചെയ്യുന്നതെന്നും വിദഗ്ദ്ധ സമിതി അറിയിച്ചു. രാജ്യത്തെ 40,000 ഓളം വരുന്ന നേഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വിദ്യാഭ്യാസം, ജോലി എന്നിവ നിശ്ചയിക്കുന്ന സമിതിയാണ് എന്‍ എം ബി ഐ.

-sk-

Share this news

Leave a Reply

%d bloggers like this: