വ്യാജ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രീമിയം വര്‍ധിപ്പിക്കുന്നതെന്നാരോപിച്ച് ഡബ്ലിനില്‍ ഇന്ന് കാര്‍ റാലി

വ്യാജ കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയാണ് പ്രീമിയം വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുന്നതെന്നാരോപിച്ച് മോട്ടോര്‍ ഇന്‍ഷുറന്‍സിനെതിരെ ഡബ്ലിനില്‍ ഇന്ന് കാര്‍ റാലി. 6000 ല്‍ അധികം കാറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 60 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പ്രീമിയം വര്‍ധനയ്‌ക്കെതിരെ ഒരു ട്രാവല്‍ ഏജന്റാണ് ആദ്യമായി പ്രതിഷേധമുയര്‍ത്തിയിരുന്നത്. പ്രതിപക്ഷ കക്ഷികള്‍പ്പോലും വിഷയത്തില്‍ കാര്യമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നില്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിലാണ് ഇന്ന് ആയിരക്കണക്കിനാളുകള്‍ അണിനിരക്കുന്നത്.

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ എങ്ങനെയാണ് ഇത്രയും വലിയ ഒരു വര്‍ധന ഉണ്ടായിരിക്കുന്നതെന്ന് പരിശോധിക്കണമെന്നും വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.  വ്യാജ രേഖകള്‍ വഴി ഇന്‍ഷുറന്‍സ് നേടുന്നവരെ ശിക്ഷിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. 15000 ല്‍ അധികം ആളുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: