ഐക്യമാണ് യൂറോപ്യന്‍ യൂണിയന്റെ ശക്തിയെന്നാണ് ഭൂരിഭാഗം ഐറിഷുകാരും വിശ്വസിക്കുന്നതെന്ന് പഠനം

യൂറോപ്യന്‍ രാജ്യങ്ങളുടെ ഐക്യമാണ് യൂറോപ്യന്‍ യൂണിയന്റെ ശക്തി എന്നാണ് അയര്‍ലണ്ടിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നതെന്ന് പഠനം. 85 ശതമാനം അയര്‍ലണ്ടുകാരാണ് ഈ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങള്‍ ഭിന്നിച്ചുപോകുന്നതിനേക്കാള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് നല്ലതെന്നും അതാണ് ബലമെന്നുമാണ് ജനങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

തൊഴിലില്ലായ്മ, തീവ്രവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളിലുള്ള യൂറോപ്യന്‍ യൂണിയന്റെ നടപടിയില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നാണ് യൂറോബാരോമീറ്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടുകാര്‍ക്ക് തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് വലിയ ആശങ്കയും പേടിയും തോന്നിയിട്ടില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

അയര്‍ലണ്ടില്‍ 11 ശതമാനം ആളുകള്‍ മാത്രമാണ് രാജ്യം വലിയ ഭീഷണിയിലാണെന്ന് കരുതുന്നതെന്നും എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ 40 ശതമാനം പേര്‍ സ്വന്തം രാജ്യം അപകടത്തിലാണെന്ന് വിശ്വസിക്കുന്നവരാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: