ഗാല്‍വേ സിറ്റിയിലെ സോഷ്യല്‍ ഹൗസിങ് ദേശീയ ടംപ്ലേറ്റാക്കുമെന്ന് മന്ത്രി കൊവനി

ഗാല്‍വേ നഗരത്തില്‍ പുതുതായി നിര്‍മ്മിച്ച സോഷ്യല്‍ ഹൗസിങ് ഡവലപ്‌മെന്റ് ദേശീയ ടംപ്ലേറ്റായി ഉപയോഗിക്കുമെന്ന് ഭവന വകുപ്പ് മന്ത്രി സൈമണ്‍ കൊവനി. സോഷ്യല്‍ ഹൗസിങ് സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഗാല്‍വേ നഗരത്തിലെ കപ്പാഘ് റോഡിലെ അപ്പാര്‍ട്ട്‌മെന്റാണ് മന്ത്രി സന്ദര്‍ശിച്ചിരിക്കുന്നത്. കപ്പാഘ് റോഡ് പൊജക്ട് ഭാവിയില്‍ നിര്‍മ്മിക്കുന്ന സോഷ്യല്‍ ഹൗസിങ് പദ്ധതികളുടെ ദേശീയ ടംപ്ലേറ്റായി സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 15 കുടുംബങ്ങള്‍ അടുത്ത ആഴ്ചയോടെ ഈ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടില്‍ ഇതാദ്യമായാണ് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ ഇത്രയും വലിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 335 അപ്പാര്‍ട്ട്‌മെന്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: